in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

പി.എസ്.ജിക്കുള്ളിൽ പ്രശ്നങ്ങൾ;മെസ്സി ബാഴ്‌സലോണയിലെക്കോ…?

എൽ നാഷണലാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ അനുസരിച്ച് ചെലവഴിക്കാവുന്നതിലും കൂടുതൽ തുക ചെലവഴിച്ചതിനാൽ സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടുന്ന ക്ലബ്ബിന് സാമ്പത്തിക കാര്യങ്ങളിൽ ഈ സീസണിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച നടന്ന മത്സരത്തിൽ മൊണോക്കോക്കെതിരെ 3-1ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് പി.എസ്.ജിക്ക് വഴങ്ങേണ്ടിവന്നത്. പരിക്ക് മൂലം മെസിയും എംബാപ്പെയും കളിക്കാതിരുന്ന മത്സരത്തിന്റെ ഒരു ഘട്ടത്തിലും കളിയിൽ ആധിപത്യം സ്വന്തമാക്കാൻ പാരിസ് ക്ലബ്ബിന് സാധിച്ചില്ല.

കൂടാതെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് ടേബിളിൽ ടീമിന്റെ ഒന്നാം സ്ഥാനം സുരക്ഷിതമല്ല എന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മെസി പി.എസ്.ജി വിടുമെന്നും ശേഷം ബാഴ്സയിൽ ജോയിൻ ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

എൽ നാഷണലാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ അനുസരിച്ച് ചെലവഴിക്കാവുന്നതിലും കൂടുതൽ തുക ചെലവഴിച്ചതിനാൽ സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടുന്ന ക്ലബ്ബിന് സാമ്പത്തിക കാര്യങ്ങളിൽ ഈ സീസണിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതിനാൽ തന്നെ മെസിക്കായി വലിയ തുക ചെലവഴിക്കാൻ ക്ലബ്ബിന് ശേഷിയില്ലെന്നും അതിനാൽ താരത്തെ ക്ലബ്ബ് വിൽക്കാൻ സാധ്യതയുണ്ടെന്നുമാണ് എൽ നാഷണലിന്റെ റിപ്പോർട്ട് പറയുന്നത്.

ബാംഗ്ലൂരുവിനെതിരെ തോറ്റെങ്കിലും ഒരു കാര്യത്തിൽ സന്തോഷമുണ്ടെന്ന് ഇവാൻ വുകോമനോവിച്..

ഞാൻ ഫുട്‍ബോളിന്റെ ദൈവം,സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.