in

ബാഴ്സലോണ ആളിക്കത്തുകയാണ് അവരുടെ ഹൃദയം നീറി എരിയുന്നു

Protest Against Barcelona

ഞാനൊരു ബാഴ്സ ഫാനാകുന്നതിനെ പ്രധാന കാരണമായത് 1992 ലെ ബാഴ്സിലോണ ഒളിംപിക്സ് ആണ്…. എന്‍റെ കുഞ്ഞുമനസ്സില്‍ പതിഞ്ഞ വലിയൊരു പേരാണ് ബാഴ്സിലോണ…. തുടര്‍ന്ന് പത്രങ്ങളിലൂടെ റൊമാരിയോ അടക്കമുള്ളവരുടെ വിജയകഥകള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത് ….

എന്നാല്‍ ലോകമെങ്ങും ഉള്ള ബാഴ്സ ആരാധകരുടെ സ്ഥിതി ഇതല്ല….90% ത്തിലധികം ഗ്ളോബല്‍ ആരാധകരും ബാഴ്സയെ സ്നേഹിച്ച് തുടങ്ങുമ്പോള്‍ ബാഴ്സയുടെ എൈഡന്‍റെറ്റി മെസ്സിയാണ്….. തുടക്കത്തില്‍ മെസ്സിയെ വളര്‍ത്തിയത് ബാഴ്സയാണെങ്കില്‍ പിന്നീട് ബാഴ്സ വളര്‍ന്നത് മെസ്സിയുടെ ചിറകിലാണ്….

Protest Against Barcelona

Yes … He was our identity… ലോകത്തിലെവിടെയും മെസ്സിയുടെ ക്ളബ് എന്ന എൈഡന്‍റെറ്റി ബാഴ്സിലോണക്കുണ്ടായിരുന്നു ….. ആത് വെറുമൊരു എൈഡന്‍റെറ്റി മാത്രമല്ല….. ബാഴ്സയുടെ കളിയിലെ ഓരോ നിമിഷങ്ങളിലും മറ്റൊരു കളിക്കാരന് ഏതെങ്കിലും ഒരു ക്ളബില്‍ ഉള്ളതിനേകാള്‍, ഉണ്ടാക്കിയതിനേകാള്‍ ഇന്‍ഫ്ളുവന്‍സ് മെസ്സി ബാഴ്സയില്‍ സൃഷ്ട്ടിച്ചിട്ടുണ്ട്…..

ഒരു വ്യാഴവട്ടത്തിനിടയില്‍ മെസ്സിയെന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചാണ് ബാഴ്സ കളി മെനഞ്ഞത്‌….. ബാഴ്സയുടെ മിശിഖാ എന്ന് മെസ്സി വിശേഷിപ്പിക്കപെട്ടത് വെറും ഒരു ആവേശമല്ല…. ചരിത്രത്തില്‍ ബാഴ്സയെ ഏറ്റവും സ്വാധീനിച്ച, ഏറ്റവും അധികം കിരീടങ്ങള്‍ നല്‍കിയ ഞങ്ങളുടെ രാജാവായത് കൊണ്ടാണ്….

Lionel messi will stay at Barcelona

എനിക്ക് അറിയാവുന്ന ഒരു പ്രായമായ വ്യക്തിയുണ്ട്…. അയാള്‍ക്ക് മെസ്സിയെ മാത്രമേ അറിയൂ…. ബാഴ്സിലോണയിലെ മറ്റൊരു കളിക്കാരനെ പിടിയില്ല…. ബാഴ്സിലോണ അര്‍ജന്‍റെീനയിലെവിടെയോ ഉള്ള ക്ളബാണെന്നയാള്‍ കരുതിയിരുന്നത്…. പക്ഷേ ബാഴ്സിലോണയുടെ കളി ഉള്ള ദിവസം അയാള്‍ എവിടെ നിന്നെങ്കിലും അറിയും….. രാവിലെ എന്നോട് ചോദിക്കും
” മെസ്സി എത്രയെണ്ണം ഇട്ടൂ”

Yes… He was our Icon… Our Pride…. Our Emotion…

പ്രതിസന്ധികളില്‍ പോരാളികള്‍ സൃഷ്ട്ടിക്കപെടും എന്ന് കേട്ടിട്ടുണ്ട് ….

I really believe , Someone will come… He will address to whole world, Barca as his team…He will carry Barca on his shoulders… മിശിഖായുടെ സ്വര്‍ഗാരോഹണത്തിന് ശേഷം മുറിയില്‍ അടച്ച് ഒളിച്ചിരുന്ന ശിഷ്യന്‍മാര്‍ക്ക് ശക്തി നല്‍കാനെത്തിയ പരിശുദ്ധാല്‍മാവിനെ പോലെ….

Messi exit Graphics [ Sportskreeda]

പക്ഷേ എനിക്കറിയാം…. തലമുറകള്‍ക്ക് ഒരു മെസ്സിയേയുള്ളൂ…. പകരമാവില്ലാരും….

ഇനിയും ക്യാമ്പ് ന്യൂവിന്‍റെ മണ്ണില്‍ പന്തുരുള്ളും…. ഒരു പാട് പേര്‍ ഗോളുകള്‍ അടിച്ചു കൂട്ടും…. But Camp nou never be the same with out him… Ever……

NB..ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നു….. ടെബസ് അയയും എന്ന്‌…..മെസ്സി പോകില്ല എന്ന്….

ആ കണ്ണിൽ നിന്നും ഉതിർന്നു വീണത് കണ്ണുനീർ തുള്ളികൾ ആയിരുന്നില്ല ചോരത്തുള്ളികൾ ആയിരുന്നു…

ലയണൽ മെസ്സിയുടെ ലക്ഷ്യം മാഞ്ചസ്റ്റർ സിറ്റിയാണ് ഫ്രഞ്ച് ക്ലബ്ബിന് നിരാശ