in

LOVELOVE

പേടിയില്ല, PSG-ക്ക് എല്ലാവരെയും തോൽപ്പിക്കണമെന്ന് PSG പരിശീലകൻ…

റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ലിവർപൂൾ, ബയേൺ മ്യൂണിക്, അയാക്സ് എന്നീ വമ്പൻ ടീമുകളിൽ ഒന്നിനെയായിരിക്കും നോക്കൗട്ട് റൗണ്ടിൽ PSG തീർച്ചയായിട്ടും നേരിടേണ്ടി വരിക എന്നതുകൊണ്ട് നോക്കൗട്ട് റൗണ്ടിൽ പിസ്ജിയെ കാത്തിരിക്കുന്നത് ഒരു മരണപോരാട്ടം തന്നെയാണ്.

Pochettino and Messi

യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്, ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയ പാരീസ് സെന്റ് ജെർമെയ്ൻ, നോക്കൗട്ട് റൗണ്ടിൽ വമ്പൻ ടീമുകളിലൊന്നിനെയായിരിക്കും നേരിടുക, കടുത്ത ഒരു പോരാട്ടം തന്നെയാണ് നോക്കൗട്ട് റൗണ്ടിൽ പാരിസ് സെന്റ് ജർമയിനെ കാത്തിരിക്കുന്നത് എന്നത് ഉറപ്പാണ്.

പാരിസ് സെന്റ് ജർമയിൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോയോട്, UCL നോക്കൗട്ട് റൗണ്ടിൽ പിസ്ജി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പ്രത്യേക ക്ലബ്ബുകൾ ഏതൊക്കെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഒന്നുമില്ല എന്നാണ്.

Pochettino and Messi

എതിരാളികളെ പേടിയില്ലെന്നും തങ്ങൾക്ക് എല്ലാവരെയും തോൽപ്പിക്കാൻ കഴിയുമെന്നും പോചെട്ടിനോ കൂട്ടിച്ചേർത്തു,ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അഭാവത്തിലും മിന്നുന്ന ഫോമിൽ കളിക്കുന്ന മെസ്സി-എംബാപ്പെ ജോഡിയിലാണ് പിസ്ജിയുടെ പ്രതീക്ഷകൾ.

“എതിരാളിയെ പേടിയുണ്ടോ എന്നോ? സത്യസന്ധമായി ഇല്ല, വളരെ നല്ല ടീമുകൾ മാത്രമേ അവിടെ ഉള്ളൂ, അവർക്ക് മികച്ച ശക്തിയും ഉണ്ട്. എന്നാൽ ഞങ്ങൾ PSG ആണ്, ഞങ്ങൾക്ക് എല്ലാ ടീമുകളെയും തോൽപ്പിക്കണം.” – മൗറിസിയോ പോചെട്ടിനോ പറഞ്ഞു.

റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ലിവർപൂൾ, ബയേൺ മ്യൂണിക്, അയാക്സ് എന്നീ വമ്പൻ ടീമുകളിൽ ഒന്നിനെയായിരിക്കും നോക്കൗട്ട് റൗണ്ടിൽ PSG തീർച്ചയായിട്ടും നേരിടേണ്ടി വരിക എന്നതുകൊണ്ട് നോക്കൗട്ട് റൗണ്ടിൽ പിസ്ജിയെ കാത്തിരിക്കുന്നത് ഒരു മരണപോരാട്ടം തന്നെയാണ്.

ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തിക്കാൻ പിസ്ജിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ടീമിന് കഴിയുമോ എന്ന് ആരാധകർ ആകാംക്ഷയോട് ചോദിക്കുന്നു….

ബാഴ്‌സക്ക് മാനസിക പ്രശ്‌നമുണ്ട് -തന്റെ കളിക്കാർക്ക് ധൈര്യമില്ലെന്ന് സാവി

മാക്‌സ് വെർസ്റ്റാപ്പൻ ക്രിസ്റ്റ്യാനോയെ ഉദാഹരണമാക്കണമെന്ന് പറയുവാൻ കാരണമിതാണ്