in

LOVELOVE LOLLOL OMGOMG AngryAngry CryCry

PSG വൻ അഴിച്ചു പണിക്ക് തയ്യാറെടുക്കുന്നു 7 താരങ്ങൾ ജനുവരിയിൽ പുറത്തുപോകും…

ഓരോ സ്ഥലങ്ങളിലും കളിക്കുവാൻ ഒന്നിലധികം താരങ്ങൾ ഉള്ള പ്രതിഭ ധാരാളിത്തം തന്നെ ടീമിന് ഇപ്പോൾ തലവേദനയാണ്, അതുകൊണ്ടുതന്നെ താരങ്ങളെ ഒഴിവാക്കുന്നതു വഴി വേതന ബില്ലിനും ലാഭം കണ്ടെത്തുവാൻ ഫ്രഞ്ച് ക്ലബ്ബിന് കഴിയും. മികച്ച ഏഴ് താരങ്ങൾക്ക് തന്നെയാണ് പുറത്തേക്കുള്ള വഴി തെളിയുന്നത്. അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതിന് പകരം കൂടുതൽ കളി സമയം ലഭിക്കാൻ ഈ നീ പുറത്താക്കൽ അവരെ സഹായിച്ചേക്കും

PSG Stars

സൂപ്പർ താരങ്ങളുടെ ഒരു നിരതന്നെ വന്നിട്ടും ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമൻ എഫ് സിക്ക് കാര്യമായ നേട്ടങ്ങളൊന്നും അതുകൊണ്ട് ഉണ്ടാക്കാൻ കഴിയുന്നില്ല. ചിരകാല സ്വപ്നമായ ചാമ്പ്യൻസ് ലീഗ് ഇത്തവണയും അവരുടെ കൈകളിലേക്ക് എത്തുമെന്ന് തോന്നുന്നില്ല. വിപണി മൂല്യമുള്ള താരങ്ങളുടെ വിലയുടെ ഒരു അംശം പോലും കളിക്കളത്തിൽ ഫ്രഞ്ച് ക്ലബ്ബിന് ലഭിക്കുന്നില്ല. ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ പി എസ് ജി മാനേജ്മെൻറ് തയ്യാറല്ല.

അതുകൊണ്ടുതന്നെ അവർ വമ്പൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ. പുതുവത്സര ട്രാൻസ്ഫർ ജാലകം ജനുവരിയിൽ തുറക്കുമ്പോൾ ഏഴ് താരങ്ങളെ ഉടനെ റിലീസ് ചെയ്യാനാണ് ഫ്രഞ്ച് മാനേജ്മെൻറ് തയ്യാറെടുക്കുന്നത് പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് അവരുടെ പരിശീലകനായ പോച്ചറ്റിനോ തന്നെയാണ്. പരീസിലേക്ക് വന്നു കാലം കുറച്ച് ആയിട്ടും ഒരു വിന്നിങ് കോമ്പിനേഷൻ ഇതുവരെയും കണ്ടെത്താൻ കഴിയാത്തത് അദ്ദേഹത്തിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

PSG Stars

ഓരോ സ്ഥലങ്ങളിലും കളിക്കുവാൻ ഒന്നിലധികം താരങ്ങൾ ഉള്ള പ്രതിഭ ധാരാളിത്തം തന്നെ ടീമിന് ഇപ്പോൾ തലവേദനയാണ്, അതുകൊണ്ടുതന്നെ താരങ്ങളെ ഒഴിവാക്കുന്നതു വഴി വേതന ബില്ലിനും ലാഭം കണ്ടെത്തുവാൻ ഫ്രഞ്ച് ക്ലബ്ബിന് കഴിയും. മികച്ച ഏഴ് താരങ്ങൾക്ക് തന്നെയാണ് പുറത്തേക്കുള്ള വഴി തെളിയുന്നത്. അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതിന് പകരം കൂടുതൽ കളി സമയം ലഭിക്കാൻ ഈ നീ പുറത്താക്കൽ അവരെ സഹായിച്ചേക്കും.

കെയ്‌ലർ നവാസ്, ഡോണറുമ്മ എന്നീ മികച്ച ഗോൾകീപ്പർമാർ ഉള്ളതിനാൽ തന്നെ സെർജിയോ റിക്കോയാണ് ഗോൾ കീപ്പർമാരിൽ നിന്നും പുറത്തേക്ക് പോകുന്നത്. പ്രതിരോധതാരങ്ങളായ അമദ് ഡിയാലോ, തിയോ കെഹ്‌റർ, വേണ്ടി കളിച്ചിട്ടില്ലാത്ത ലായ്വിൻ കുർസാവ എന്നിവരെയും ഫ്രഞ്ച് ക്ലബ് ഒഴിവാക്കാൻ സാധ്യതയുണ്ട്.

അതിന് പുറമെ നുനോ മെൻഡസ്, ജുവാൻ ബെർണറ്റ്, റഫിന്യ അൽകാൻട്ര,അർജന്റീനിയൻ സ്‌ട്രൈക്കർ ഇക്കാർഡി എന്നിവർ ജനുവരിയിൽ പാരീസിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം അർജന്റീനിയൻ മധ്യനിര താരം ലിയനർഡോ പരഡെസ് പിഎസ്‌ജിയുടെ ട്രാൻസ്‌ഫർ ലിസ്റ്റിലുണ്ടെങ്കിലും മെസി ടീമിലുള്ളതിനാൽ പരഡെസ് ടീം വിടാനുള്ള സാധ്യത കുറവാണ്.

തുപ്പൽ പ്രായോഗത്തിന് എതിരെ ബ്ലാസ്റ്റേഴ്സ് AIFF ന് ഔദ്യോഗികമായി പരാതി നൽകി…

കളി നിർത്താൻ ഒരുങ്ങി ഹർഭജനും, IPL ൽ ഇനി പരിശീലക വേഷത്തിൽ!