നിലവിൽ ഫുട്ബോൾ ലോകത്ത് ഫ്രീ ആയി നൽകുന്ന പരിശീലകൻമാരിൽ ഏറ്റവുമധികം ഡിമാൻഡ് ഉള്ള പരിശീലകൻ ഫ്രഞ്ച് ഇതിഹാസ താരമായ സിനദീൻ സിദാൻ തന്നെയാണ്. കളിക്കാരനായി പരിശീലകനായി തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ഇതിഹാസം തന്നെയാണ് അദ്ദേഹം. അൾജീരിയൻ വംശജനായ സിദാൻ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളാണ്. കളിക്കാരനായും പരിശീലകനായും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയിൽ സ്വപ്നതുല്യമായ നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
മുൻപ് മറ്റൊരു മുൻനിര ക്ലബ്ബിനെ പോലും പരിശീലിപ്പിച്ച പരിചയമില്ലാതെ നേരിട്ട് റയൽ മാഡ്രിഡ് സാരഥ്യം ഏറ്റെടുത്ത് അദ്ദേഹം അവരെ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മൊത്തം അടിച്ചു വിജയിപ്പിച്ചു. താരമൂല്യമുള്ള താരങ്ങളെ അടിച്ച് ഇരുത്തി ചട്ടം പഠിപ്പിക്കണം എങ്കിൽ അവരെക്കാൾ താരമൂല്യവും തലക്കനവും ഉള്ള പരിശീലകൻ തന്നെ വേണം. നിലവിൽ സിദാൻ എന്ന പരിശീലക ഇതിഹാസത്തിന് പകരം വയ്ക്കുവാൻ മറ്റൊരാൾ ലോക ഫുട്ബോളിൽ ഇല്ല.
ഏത് ഫുട്ബോൾ താരവും അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിനുമുന്നിൽ നിഷ്പ്രഭനാവും. ക്രിസ്ത്യാനോ റൊണാൾഡോയെപ്പോലെയുള്ള ഇതിഹാസ താരങ്ങളെ പൂച്ചക്കുട്ടിയെ മെരുക്കുന്ന പോലെ അടക്കിയ അദ്ദേഹത്തിന് ഇന്ന് പാരീസ് സെൻറ് ജർമൻ എന്ന താരക്കൂട്ടത്തിനെ അടക്കി നിർത്താൻ കഴിയും. ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം വളരെയധികം കർക്കശക്കാരൻ ആണ്. തൻറെ അഭിപ്രായങ്ങൾക്കും മേലെ അന്ന് റയൽമാഡ്രിഡ് പ്രസിഡൻറ് ശബ്ദമുയർത്തിയതുകൊണ്ടാണ് വിജയങ്ങളുടെ അത്യുന്നതിയിൽ നിൽക്കുമ്പോഴും പരിശീലക സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു പോയത്.
അദ്ദേഹത്തിനെ പരിശീലക സ്ഥാനത്ത് കൊണ്ടുവരാൻ കിണഞ്ഞ് പരിശ്രമങ്ങൾ നടത്തുന്ന പാരീസ് സെൻറ് ജർമൻ അദ്ദേഹവുമായി തിരക്കിട്ട ചർച്ചകളിൽ ആണെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിൻറെ പരിശീലനം ലഭിക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും ഫ്രഞ്ച് ക്ലബ്ബ് തയ്യാറാണ്. ആദ്യ ക്ഷണം സിദാൻ നിരസിച്ചു കഴിഞ്ഞു. സിദാൻ മുന്നോട്ടുവയ്ക്കുന്ന ഏതു നിബന്ധനയും അംഗീകരിക്കാമെന്ന് തലത്തിൽ പി എസ് ജി ഇപ്പോൾ വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ശരിയായ ദിശയിലേക്ക് പോവുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ ചർച്ച ഫലപ്രദമായ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ PSG ക്ക് വലിയ ഒരു ലോട്ടറി അടിക്കും.