in

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു അപ്രതീക്ഷിത സന്തോഷവാർത്ത…

മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ് ഐ ഫോണുകളിൽ മത്സരം കാണുവാൻ ആപ്പിൾ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ പ്രവാസികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തന്നെയാണ്

kbfcx
KBFC is set to go

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് അവർക്ക് അനുയോജ്യമായ തരത്തിൽ എല്ലാത്തവണയും ആസ്വദിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കളിക്കളത്തിലെ വീഡിയോ ശകലങ്ങൾ ലഭ്യമാകുന്നില്ല എന്നത്. സ്റ്റാർ നെറ്റ്‌വർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ പകർപ്പവകാശ നിയമങ്ങൾ ആണ് ഇതിന് ഒരു പരിധി വരെ കാരണമായിരിക്കുന്നത്.

കഴുത്തറപ്പൻ വിലനിലവാരം ആണ് സ്റ്റാർ നെറ്റ്‌വർക്ക് കുടുംബത്തിൽപെട്ട പ്രക്ഷേപണ സ്ഥാപനങ്ങൾ പ്രേക്ഷകരിൽ നിന്നും ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം വരുന്ന പ്രവാസികളിൽ പലർക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കളികൾ ആസ്വദിക്കുവാൻ കഴിയുകയില്ലായിരുന്നു എന്നത് ഒരു ദുഃഖം തന്നെയായിരുന്നു എന്നാൽ അതിന് ഇപ്പോൾ അവസാനം കുറിക്കപ്പെട്ടു കഴിഞ്ഞു.

KBFC is set to go

ജർമൻ ഫുട്ബോൾ മീഡിയ കമ്പനിയായ വൺ ഫുട്ബോൾ ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ ലോകത്ത് എല്ലാ ഭാഗങ്ങളിലും പ്രക്ഷേപണം ചെയ്യാൻ ഇന്ത്യൻ സൂപ്പർ ലീഗുമായി കരാർ ഒപ്പുവച്ചു. ഇരുന്നൂറിലധികം രാജ്യങ്ങൾ ഇവരുടെ പ്രക്ഷേപണ പരിധിയിൽ വരും. ഇതിൻറെ വില നിലവാരം ആണ് പ്രേക്ഷകരെ ഇതിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.

വൺ ഫുട്ബോൾ ഇന്ത്യ പ്രക്ഷേപണത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് എല്ലാവർക്കും തീർത്തും സൗജന്യമായി ലഭ്യമാക്കും. വൺ ഫുട്ബോൾ ഇന്ത്യ പ്രക്ഷേപണത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് എല്ലാവർക്കും തീർത്തും സൗജന്യമായി ലഭ്യമാക്കും. ഫുട്ബോൾ ആപ്ലിക്കേഷനിൽ കൂടിയായിരിക്കും പ്രക്ഷേപണം സാധ്യമാകുന്നത്.

മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ് ഐ ഫോണുകളിൽ മത്സരം കാണുവാൻ ആപ്പിൾ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ പ്രവാസികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ഒരു തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രത്യേകിച്ചും പ്രവാസികളായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു അപ്രതീക്ഷിത സമ്മാനം തന്നെയാണ്.

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ അഞ്ച് തോൽവികൾ…

സിദാൻ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും അംഗീകരിക്കാൻ PSG തയ്യാർ ചർച്ച പുരോഗമിക്കുന്നു…