in

PSG സൂപ്പർ താരം ക്ലബ്‌ വിടുമെന്നതിനോട് പ്രതികരിച്ച് താരത്തിന്റെ ഏജന്റ്

കൂടാതെ, PSG ക്ലബ്ബിൽ നിന്ന് അവസാനം പുറത്തു വന്ന മെഡിക്കൽ അപ്‌ഡേറ്റ് പറയുന്നത് സെർജിയോ റാമോസ് അടുത്ത ആഴ്ച ടീമിനോടൊപ്പം ചേർന്ന് പരിശീലനം പുനരാരംഭിക്കുമെന്നാണ് . പ്രശ്‌നങ്ങളൊന്നുമില്ലാതെ പരിശീലിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നവംബർ 20-ന് നാന്റസിനെതിരെയുള്ള PSG-യുടെ ലീഗ് 1 മത്സരത്തിൽ ദീർഘകാലമായി കാത്തിരുന്ന അരങ്ങേറ്റം അദ്ദേഹത്തിന് നടത്താനാകും.

PSG Stars

2021 സമ്മർ ട്രാൻസ്ഫറിൽ റിയൽ മാഡ്രിഡിൽ നിന്ന് PSG-യിൽ ചേർന്നതിന് ശേഷം ഫ്രഞ്ച് വമ്പന്മാർക്ക് വേണ്ടി സെർജിയോ റാമോസിന് ഇതുവരെ ഒരു മിനിറ്റ് പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല . വിട്ടുമാറാത്ത പരിക്ക് പ്രശ്നമാണ് താരത്തിന്റെ PSG അരങ്ങേറ്റം വൈകിപ്പിക്കുന്നത്.

വിട്ടുമാറാത്ത പരിക്ക് കാരണം അദ്ദേഹത്തിന്റെ കരാർ നേരത്തെ അവസാനിപ്പിക്കാൻ PSG ക്ലബ്ബ്‌ തയ്യാറാകുന്നുവെന്ന് റിപ്പോർട്ടുകളാണ് ഫുട്ബോൾ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ടത്.

എന്നാൽ, PSG-യുടെ സ്പാനിഷ് സൂപ്പർ താരമായ സെർജിയോ റാമോസിന്റെ സഹോദരനും ഏജന്റുമായ റെനെ ഈ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞു . PSG വിടുന്നതിനെക്കുറിച്ച് സെർജിയോ റാമോസ് ചിന്തിക്കുന്നില്ല എന്നാണ് റെനെ പറഞ്ഞത് .

PSG Stars

ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം റാമോസ് ഈ കലണ്ടർ വർഷം അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, എന്നാൽ റിയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ക്ലബ്ബ്‌ വിട്ട സെർജിയോ റാമോസ് പാരിസിലേക്ക് മാറുമ്പോൾ അദ്ദേഹത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

എന്നാൽ , 35-കാരന് PSG-യിൽ സ്വയം ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല . കഴിഞ്ഞ മാസം തന്റെ ദീർഘകാലമായി കാത്തിരുന്ന PSG അരങ്ങേറ്റത്തിന് അദ്ദേഹം തയ്യാറായെങ്കിലും അപ്പോഴും അദ്ദേഹത്തിനെ വീണ്ടും പരിക്ക് വേട്ടയാടി.

“സെർജിയോ റാമോസ് വിരമിക്കാനോ കരാർ ലംഘിക്കാനോ ഉദ്ദേശിക്കുന്നില്ല, സെർജിയോയെക്കുറിച്ച് ഒരു സംശയവുമില്ല. ഇത് ഒരു ശാരീരിക പ്രശ്‌നമാണ്, റാമോസിന് കഴിയുമ്പോൾ റാമോസ് കളിക്കും.” – റെനെ എൽ മുണ്ടോയോട് സംസാരിക്കുമ്പോൾ പറഞ്ഞു .

കൂടാതെ, PSG ക്ലബ്ബിൽ നിന്ന് അവസാനം പുറത്തു വന്ന മെഡിക്കൽ അപ്‌ഡേറ്റ് പറയുന്നത് സെർജിയോ റാമോസ് അടുത്ത ആഴ്ച ടീമിനോടൊപ്പം ചേർന്ന് പരിശീലനം പുനരാരംഭിക്കുമെന്നാണ് . പ്രശ്‌നങ്ങളൊന്നുമില്ലാതെ പരിശീലിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നവംബർ 20-ന് നാന്റസിനെതിരെയുള്ള PSG-യുടെ ലീഗ് 1 മത്സരത്തിൽ ദീർഘകാലമായി കാത്തിരുന്ന അരങ്ങേറ്റം അദ്ദേഹത്തിന് നടത്താനാകും.

മെസ്സിയെ മറികടക്കാൻ ബെൻസേമക്ക് കഴിയുമോ?

ഏറ്റവും കൂടുതൽ ഓവർ റേറ്റഡ് ആയ 10 ഫുട്ബോൾ താരങ്ങൾ…