in

LOVELOVE LOLLOL

മെസ്സിയെ മറികടക്കാൻ ബെൻസേമക്ക് കഴിയുമോ?

റിയൽ മാഡ്രിഡിന് വേണ്ടി 574 മത്സരങ്ങളിൽ നിന്ന് 293 ഗോളുകൾ നേടിയ 33-കാരൻ ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾ സ്‌കോറിംഗ് ചാർട്ടിൽ നാലാം സ്ഥാനത്താണ്. കൂടാതെ ബെൻസേമയുടെ ഗോളിലാണ് റിയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗിൽ 1000 ഗോളുകൾ നേടുന്ന ആദ്യ ക്ലബ്ബായി മാറിയത്.

Benzema and Messi

ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 സമ്മറിൽ റിയൽ മാഡ്രിഡ്‌ വിട്ടതിനുശേഷം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കറായ കരീം ബെൻസെമ ലോസ് ബ്ലാങ്കോസിനായി നിലവിൽ യൂറോപ്പിലെ തന്നെ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത് , അതിനുശേഷം ഫ്രഞ്ച് താരം ക്ലബ്ബുകളിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി മാറി.

ശനിയാഴ്ച ലാലിഗയിൽ റയോ വല്ലക്കാനോയ്‌ക്കെതിരെ റിയൽ മാഡ്രിഡ് 2-1 ന് വിജയിച്ചപ്പോൾ ബെൻസെമ ഗോൾ പട്ടികയിൽ ഇടം നേടി, ആദ്യ പകുതിയിൽ സ്‌കോർ ചെയ്‌ത താരം 2021-2022 സീസൺ ലാലിഗ ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം 10 ആയി ഉയർത്തി.

Benzema and Messi

റിയൽ മാഡ്രിഡിനൊപ്പം ലാലിഗയിലെ തന്റെ പതിമൂന്ന് സീസണുകളിൽ പതിനൊന്നിലും 10 ഗോളുകൾ എന്ന സ്‌കോറിലെത്താൻ ബെൻസേമക്ക് ഇപ്പോൾ കഴിഞ്ഞു . എങ്കിലും, ഈ ലിസ്റ്റിൽ മുൻ ബാഴ്‌സലോണ ഐക്കണായ ലയണൽ മെസ്സിക്ക് പിന്നിലാണ് ബെൻസേമ . ലയണൽ മെസ്സി ലാലിഗയിൽ ബാഴ്സലോണക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് 15 തവണ അദ്ദേഹം 10 ലധികം ഗോളുകൾ ലാലിഗയിൽ നേടി.

നിലവിലെ സീസൺ ഉൾപ്പെടാതെ , തുടർച്ചയായ മൂന്ന് സീസണുകളിൽ ബെൻസെമ ലീഗിൽ 20-ലധികം ഗോളുകൾ നേടിയിട്ടുണ്ട്; തന്റെ കരിയറിലെ ഒരേയൊരു കാലഘട്ടത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കുറഞ്ഞത് മൂന്ന് ലീഗ് കാമ്പെയ്‌നുകളിൽ 107 മത്സരങ്ങളിൽ നിന്ന് 65-ഗോളുകൾ നേടി , ഫ്രഞ്ച് താരം തന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനം നടത്തുന്നു, കൂടാതെ ആദ്യമായി 30 ഗോളിൽ എത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ അദ്ദേഹം .

റിയൽ മാഡ്രിഡിന് വേണ്ടി 574 മത്സരങ്ങളിൽ നിന്ന് 293 ഗോളുകൾ നേടിയ 33-കാരൻ ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾ സ്‌കോറിംഗ് ചാർട്ടിൽ നാലാം സ്ഥാനത്താണ്. കൂടാതെ ബെൻസേമയുടെ ഗോളിലാണ് റിയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗിൽ 1000 ഗോളുകൾ നേടുന്ന ആദ്യ ക്ലബ്ബായി മാറിയത്.

ചെകുത്താൻ കോട്ടയിലെ കാവൽ മാലാഖ

PSG സൂപ്പർ താരം ക്ലബ്‌ വിടുമെന്നതിനോട് പ്രതികരിച്ച് താരത്തിന്റെ ഏജന്റ്