in

പൂനെയുടെ ഓസീസ് പ്രണയം, രണ്ട് വർഷത്തിൽ ടീമിൽ എട്ട് താരങ്ങൾ! ലക്നൗ പിന്തുടരാവുന്ന പാത!

IPL ലെ ഏറ്റവും പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ മുൻകാല പതിപ്പ് ആയിരുന്നു പൂനെ സൂപ്പർജയന്റ്സ്. അതായത് ലക്നൗ ആസ്ഥാനമാക്കി ടീം വാങ്ങിയ സഞ്ചീവ് ഗോയങ്ക ഗ്രൂപ്പിന്റെ തന്നെയായിരുന്നു രണ്ട് വർഷ കാലയളവിലേക്ക് IPL കളിക്കാൻ എത്തിയ പൂനെ സൂപ്പർജയന്റ്സ്. എംഎസ് ധോനിയെ ക്യാപ്റ്റൻ ആക്കി എത്തിയ ടീം ആദ്യ സീസണിൽ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് സ്റ്റീവ് സ്മിത്തിനെ നായകന്‍ ആക്കി, ആ സീസണിൽ റണ്ണറപ്പും ആയി. പൂനെ ടീമിന്റെ ഓസ്ട്രേലിയൻ പ്രണയത്തെ കുറിച്ചാണ് ഈ ആർട്ടിക്കിൾ, ഒരുപക്ഷേ ലക്നൗവും വരും കാലങ്ങളിൽ ഇത് ആവർത്തിച്ചേക്കാം!

രണ്ട് വർഷ കാലയളവിൽ സൂപ്പർ ജയന്റ്സിന് വേണ്ടി കളിച്ചത് എട്ട് ഓസ്ട്രേലിയൻ താരങ്ങളാണ്! പരിക്കുകളും റീപ്ലേസ്മെന്റുകളും ഒക്കെയായി സംഭവിച്ചത് ആണെങ്കിലും ഇതൊരു വല്ലാത്ത കണക്കാണ്! ആ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം!

സ്റ്റീവ് സ്മിത്ത്!

പൂനെയുടെ  മികച്ച ക്യാപ്റ്റന്‍! 2017 സീസണിന് മുന്നോടിയായി ധോനിയിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സ്മിത്ത് പൂനെയെ മികച്ച രീതിയില്‍ തന്നെ നയിച്ചു. 2017 കിരീടം നഷ്ടമായത് വെറും ഒരു റൺസിനാണ്! ഒരു ബാറ്റർ എന്ന നിലക്ക് സ്മിത്ത് ഏറ്റവും മികവ് കാട്ടിയതും ഈ സീസണിൽ ആണ്. ഇത്തവണയും ലേലത്തിന് എത്തുന്ന സ്മിത്തിനെ ലക്നൗ നോട്ടമിട്ടേക്കാം!

മിച്ചൽ മാർഷ്!

നിലവിൽ മികച്ച ഫോമിലുള്ള ഓസ്ട്രേലിയൻ ഓൾറൗണ്ടർ പരിക്കിന്റെ തോഴനാണ്. 2016 ൽ മൂന്ന് മത്സരങ്ങൾ കളിച്ച ശേഷം റൂൾഡ് ഔട്ട് ആയി. 2017 സീസണിലും പരിക്ക് കാരണം ടൂർണമെന്റ് പൂർണമായും മിസ്സായി!
ഇത്തവണയും ലേലത്തിൽ ഡിമാന്റ് ഉണ്ടാവാൻ സാധ്യതയുള്ള പ്ലയർ ആണ്.

ആദം സാമ്പ!

ഇന്ന് ടിട്വന്റി ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാൾ, പക്ഷെ സാമ്പ ശ്രദ്ധ നേടുന്നത് പൂനെ സൂപ്പർജയന്റ്സിലൂടെയാണ്! 2016-17 സീസണുകളിൽ ആയി 11 മത്സരങ്ങൾ കളിച്ചു. അതിൽ ഹൈദരാബാദിന് എതിരെ 19 റൺസ് വിട്ടുനൽകി 6 വിക്കറ്റുകൾ നേടിയ പ്രകടനം ശ്രദ്ധേയം. അതിന് ശേഷം IPL ൽ ഒരുപാട് അവസരങ്ങള്‍ ലഭിച്ചില്ല എങ്കിലും വരുന്ന സീസണിൽ കാര്യങ്ങൾ മാറും!

ഉസ്മാൻ ഖവാജ!

പൂനെ ക്ക് വേണ്ടി മാത്രം IPL കളിച്ച താരമാണ് ഉസ്മാൻ ഖവാജ. 2016 ൽ പകരക്കാരൻ ആയി എത്തി 9 മത്സരങ്ങൾ കളിച്ചു, അതിൽ ഒരു ഫിഫ്റ്റി ഉൾപടെ നേടിയത് 241 റൺസ് ആണ്. നിലവിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന ഖവാജക്ക് ഇനി ഒരു IPL തിരിച്ചുവരവ് ഉണ്ടെന്ന് തോന്നുന്നില്ല.

ഡാൻ ക്രിസ്ത്യൻ!

2017 ൽ പൂനെ സ്ക്വാഡിലെ പ്രധാനി ആയിരുന്നു ഡാൻ. പതിമൂന്ന് മത്സരങ്ങളിൽ നിന്നും 11 വിക്കറ്റുകളാണ് ഈ ഓള്‍റൗണ്ടർ നേടിയത്. ഫൈനലിൽ അവസാന പന്ത് നേരിടാനുള്ള ഭാഗ്യവും ക്രിസ്ത്യന് ലഭിച്ചു എങ്കിലും അത് വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

ജോർജ് ബെയ്ലി!

2014 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെ അത്യുന്നതങ്ങളിലേക്ക് എത്തിച്ച അതേ ക്യാപ്റ്റൻ. പക്ഷേ രണ്ട് വർഷങ്ങൾക്ക് ഇപ്പുറം അൺസോൾഡ് ആയി. എന്നാൽ പരിക്കിന് പകരക്കാരൻ ആയി പൂനെ ബെയ്ലിയെ ടീമിൽ എത്തിച്ചു. ആറ് മത്സരങ്ങളിൽ നിന്നും 84 റൺസ് നേടിയ ബെയ്ലിയുടെ IPL കരിയർ അവസാനിച്ചതും അതെ സീസണിൽ ആണ്.

പീറ്റർ ഹാൻസ്കോമ്പ്!

പൂനെ ക്ക് വേണ്ടി മാത്രം കളിച്ച മറ്റൊരു ഓസ്ട്രേലിയൻ! ഓസ്ട്രേലിയുടെ വിക്കറ്റ് കീപ്പർ ബാറ്റർ പീറ്റർ ഹാൻഡ്സ്കോമ്പ് കളിച്ചത് രണ്ട് മത്സരങ്ങളിൽ. ആകെ ഒരു ഇന്നിങ്സ് ബാറ്റ് ചെയ്ത് 6 റൺസ് നേടിയത് ആണ് IPL സമ്പാദ്യം. പിന്നീട് IPL കളിച്ചിട്ടില്ല! വിക്ടോറിയക്ക് വേണ്ടിയും മിഡിൽസെക്സിന് വേണ്ടിയും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ആക്ടീവ് ആണ് ഈ മുപ്പത്കാരൻ!

സ്കോട്ട് ബോളണ്ട്!

ഈ ലിസ്റ്റിലെ അവസാന പേര്! നിലവിൽ ആഷസ് പരമ്പരയിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന സ്കോട് ബോളണ്ടും ഒരു Ex പൂനെ പ്ലയർ ആണ്. 2016 സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റുകൾ നേടിയത് ആണ് IPL നേട്ടം!

വീണ്ടും തകർപ്പൻ ക്യാച്ചുമായി മാക്സ്വെൽ, വീഡിയോ കാണാം.

ക്രിസ്ത്യാനോ റൊണാൾഡോ അടുത്ത മത്സരത്തിൽ കളിച്ചേക്കും എന്ന് യുണൈറ്റഡ് പരിശീലകൻ.