in ,

LOVELOVE

റൊണാൾഡോക്ക്‌ ഇനിയും യുണൈറ്റഡിൽ ഭാവിയുണ്ടെന്ന് ഇതിഹാസ താരങ്ങൾ, തീരുമാനം ടെൻ ഹാഗിന്റെതെന്ന് രാൾഫ് രാഗ്നിക്ക്..

cristiano ronaldo and bruno fernandes

അടുത്ത സീസണിലേക്കുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് സ്ഥാനമെറ്റെടുത്തതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിലുള്ള സ്ഥാനത്തെ പറ്റിയാണ്. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടിൽ റൊണാൾഡോ തന്റെ പദ്ധതികളിൽ ഇല്ലെന്നു ടെൻ ഹാഗ് വ്യക്തമാക്കിയതായി പറയുന്നു. എന്നാൽ മുതിർന്ന താരങ്ങൾക്ക് താൻ അവശ്യപെടുന്നത് നൽകിയില്ലെങ്കിൽ അത് താൻ അവരോട് പറയുമെന്ന് ടെൻ ഹാഗും വ്യക്തമാക്കിയിരുന്നു.

ക്രിസ്ത്യനോ റൊണാൾഡോ പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി 23 ഗോളാണ് ക്രിസ്ത്യനോ നേടിയത്. ഇന്നലെ ചെൽസിക്കെതിരെ നടന്ന മത്സരത്തിലും റോണോ ഗോൾ നേടിയിരുന്നു.റൊണാൾഡോയുടെ പ്രകടനത്തേയും അദ്ദേഹത്തിന്റെ യുണൈറ്റഡിന്റെ ഭാവിയെയും പറ്റി താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ക്രിസ്ത്യാനോ ഇത് പോലെ കളിച്ചാൽ അദ്ദേഹത്തിൽ യുണൈറ്റഡിൽ ഇനിയും ഭാവിയുണ്ട്.പക്ഷെ തീരുമാനം ടെൻ ഹാഗിന്റെതാണ്.ക്രിസ്ത്യനോയുടെ പ്രകടനം വളരെ മികച്ചതാണെന്നും രാഗ്നിക് കൂട്ടിച്ചേർത്തു.

മറുവശത്തു യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങൾക്ക് എതിർ അഭിപ്രായമില്ല. മുൻ യുണൈറ്റഡ് ക്യാപ്റ്റനും ഇതിഹാസ താരവുമായ റോയ് കീൻ പറയുന്നത് യുണൈറ്റഡിൽ റൊണാൾഡോക്ക്‌ ഇനിയും ഭാവിയുണ്ടെന്നാണ്. എന്തായാലും വരും മാസങ്ങളിൽ റൊണാൾഡോ യുണൈറ്റഡിൽ തുടരുമോ എന്നറിയാൻ കഴിയും

കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപ്പടാ

ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് യുവ താരം..