in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് യുവ താരം..

അണ്ടർ 17 ലോകകപ്പിൽ ഗോൾ നേടിയ ഒരേ ഒരു താരമായ ജീക്സൺ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത് 2018 ലാണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞു സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എന്നും യുവ താരങ്ങളെ വളർത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ യുവ താരങ്ങൾക്കും അവസരം കൊടുത്തതും ബ്ലാസ്റ്റേഴ്‌സാണ്.മികച്ച പ്രകടനത്തെ തുടർന്ന് യുവ താരങ്ങൾക്ക് നീണ്ട കരാറാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്.

കഴിഞ്ഞ ദിവസം യുവ താരം ജീക്സൺ സിങ്ങുമായി ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കിയിരുന്നു.2025 വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ നൽകിയത്.ഇപ്പോൾ പുതുക്കിയ കരാറിനെ പറ്റി ജീകസൺ മനസ്സ് തുറക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയത്തിലുള്ള ക്ലബ്ബാണ്. ഇവിടെ തുടരുന്നതിൽ താൻ സന്തുഷ്ടനാണ്. കഴിഞ്ഞ മൂന്നു സീസണുകളിൽ ഞാൻ നന്നായി ആസ്വദിച്ചു. കേരളത്തിന്റെ മഞ്ഞ ജേഴ്സി ധരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.

അണ്ടർ 17 ലോകകപ്പിൽ ഗോൾ നേടിയ ഒരേ ഒരു താരമായ ജീക്സൺ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത് 2018 ലാണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞു സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

റൊണാൾഡോക്ക്‌ ഇനിയും യുണൈറ്റഡിൽ ഭാവിയുണ്ടെന്ന് ഇതിഹാസ താരങ്ങൾ, തീരുമാനം ടെൻ ഹാഗിന്റെതെന്ന് രാൾഫ് രാഗ്നിക്ക്..

Rohith Sharma Birthday.

ചാരമായി പോയവനായിരുന്നു,പക്ഷെ അയാളിലെ കനൽ അവിടെ ആളി കത്തുകയായിരുന്നു..