in , , ,

രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരത്തെ സ്വന്തമാക്കാനായി വമ്പന്മാർ രംഗത്ത്…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2024-25 സീസണിനായുള്ള ഒരുകങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹമാണ് രംഗത്ത് വരുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മുന്നേറ്റ താരമായ രാഹുൽ കെപി ക്ലബ്‌ വിടാനൊരുങ്ങുകയാണ്. കരുത്തന്മാരായ ചെന്നൈ എഫ്സിയാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

നിലവിൽ താരത്തിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ട്രാൻസ്ഫർ ഫീ നൽകിയായിരിക്കും ചെന്നൈ രാഹുൽ കെപിയെ സ്വന്തമാക്കുക. 2019 സീസൺ മുതൽ രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സിനൊപ്പമാണുള്ളത്.

ബ്ലാസ്റ്റേഴ്‌സിനായി താരം ഇതോടകം 70 ഓളം മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ച് സീസണുകളിലായി താരത്തിന് വേണ്ടത്ര പോലെ പ്രകടനം കാഴ്ചവെക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയമാണ്.

ഇതിനെ തുടർന്ന് താരം നിരവധി തവണ സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

തൽകാലത്തേക് സമാധാനിക്കാം; ജീക്സൺ സിംഗിന്റെ കാര്യത്തിൽ പുതിയ വഴി തിരിവ്…

മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ