in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഞാൻ റൈറ്റ് ബാക്കും കളിക്കുമെന്ന് രാഹുൽ, എന്നാൽ നാളെ മുതൽ നീ റൈറ്റ് ബാക്ക് എന്ന് ഇവാൻ..

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി മൂന്നു മത്സരങ്ങളിൽ പന്ത് തട്ടിയ രാഹുൽ രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ മുംബൈക്കെതിരെയാണ്

ഞാൻ റൈറ്റ് ബാക്കും കളിക്കുമെന്ന് കെ പി രാഹുൽ. എന്നാൽ നാളെ മുതൽ നീ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മാറിക്കോ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഒരു യുവതാരാമെന്ന് നിലയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട പൊസിഷൻ ഏതാണെന്ന ചോദ്യത്തിനുള്ള മറുപടിയായി രാഹുൽ പറഞ്ഞു ഞാൻ വേൾഡ് കപ്പിൽ റൈറ്റ് ബാക്ക് ആയിട്ടാണ് കളിച്ചത്.ഞാൻ സ്ട്രൈക്കറും ഇരു വശങ്ങളിലെ വിങ്ങറുമായി കളിക്കും. കോച്ച് തീരുമാനിക്കുമെന്നേടത് കളിക്കാൻ താൻ തയ്യാറാണ്.

ഇതിന് മറുപടിയുമായി ഇവാൻ വുകമനോവിച് നിന്റെ പൊസിഷൻ മാറ്റിയിരിക്കുന്നു. നാളെ മുതൽ നീ റൈറ്റ് ബാക്കാണ് എന്ന് രസകരമായി പ്രതികരിച്ചു.അങ്ങനെ ചെയ്താൽ തന്റെ ഗോൾ സ്കോറിങ് കുറയുമെന്ന് രാഹുൽ കോച്ചിനോട് തിരിച്ചു പ്രതികരിച്ചു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി മൂന്നു മത്സരങ്ങളിൽ പന്ത് തട്ടിയ രാഹുൽ രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ മുംബൈക്കെതിരെയാണ്.

മുംബൈ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകൾക്ക് വിലങ്ങു തടിയാകുമോ???

പെലെ ഹോസ്പിറ്റൽ വിട്ടു…