in

LOVELOVE LOLLOL

ഓവർസീസ് ധാരളിത്തം രാജസ്ഥാന് തലവേദന ആണ്, ആരെയൊക്കെ ഒഴിവാക്കും??

പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാൻ അവസാനമായി പ്ലേ ഓഫ് കളിച്ചിട്ട് മൂന്ന് സീസണുകൾ കഴിഞ്ഞു. മികച്ച പ്രകടനങ്ങൾ ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. പുതിയ ക്യാപ്റ്റനും ഒരുപറ്റം യുവ താരങ്ങളുമായി ഒരു പുതിയ തുടക്കമാണ് രാജസ്ഥാൻ ആഗ്രഹിക്കുന്നത്, അതിന് മികച്ച അവസരം ആണ് ഒരു മെഗാ ഓക്ഷൻ!
പക്ഷേ കളമറിഞ്ഞ് തന്നെ കളിക്കണം ലേലത്തിലും, നന്നായി ലേലം വിളിക്കുന്ന ടീമുകൾക്കാണ് മികച്ച റിസൽറ്റുകൾ ഉണ്ടാക്കാൻ കഴിയുക എന്ന് ചരിത്രം പറയുന്നു.

റിറ്റൻഷൻ പോളിസി ഇങ്ങനെ!

ഓരോ ടീമിനും പരമാവധി നാല് പേരെയാണ് നിലനിർത്താൻ കഴിയുക. രണ്ട് കോമ്പിനേഷനിൽ പ്ലയേസിനെ നിലനിർത്താൻ സാധിക്കും. മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു ഓവർസീസ് താരവും, അല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും രണ്ട് ഓവർസീസ് താരങ്ങളും. നാല് പേരെ നിലനിർത്തുന്ന പക്ഷം ആകെ പർസ് തുക 90 കോടിയിൽ 42 കോടി അവർക്കായി ചിലവാവും – അൺക്യാപ്ഡ് ഇന്ത്യൻ ആണെങ്കിൽ കുറഞ്ഞ തുകക്ക് നിലനിർത്താം.

നാല് പേരെ നിലനിർത്താൻ ഉദേശിക്കുന്നു എങ്കിൽ സഞ്ചുവിനൊപ്പം ഒരു അൺക്യാപ്ഡ് ഇന്ത്യൻ പ്ലയറെ നിലനിർത്താൻ ആണ് സാധ്യത. നിലവിലെ ക്യാപ്റ്റന്‍ ആയ സഞ്ചു ടീമിനെ വിട്ട് പോവാൻ വരെ സാധ്യതകൾ ഉണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അതിനൊന്നും വ്യക്തമായ അടിസ്ഥാനങ്ങൾ ഇല്ല. രണ്ടാം ഇന്ത്യൻ ആയി നിലനിർത്തപ്പെടുക – യുവ പേസർ കാർത്തിക് ത്യാഗി, യുവ ഓപണർ യശസ്വി ജയ്സ്വാൾ എന്നിവരിൽ ഒരാളോ, ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയോ ആവാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓവർസീസ് പ്ലയേസിന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ ആണ് രാജസ്ഥാനിൽ കൺഫൂഷൻസ് തുടങ്ങുന്നത്. ഏത് ടിട്വന്റി ടീമും ആഗ്രഹിക്കുന്ന തരത്തിലുള്ള ഓവർസീസ് പ്ലയേസ് എല്ലാ വിഭാഗത്തിലും ഉണ്ട് രാജസ്ഥാൻ ടീമിൽ.
ജോസ് ബട്ലർ, ജോഫ്രാ ആർച്ചർ, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റോൺ, ക്രിസ് മോറിസ് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. എവിൻ ലെവിസ്, ഡേവിഡ് മില്ലർ തുടങ്ങിയവർ വേറെയും! ഇതിൽ നിന്നാണ് രണ്ട് പേരെ എടുക്കേണ്ടത്!

ജോസ് ബട്ലർ തന്നെയാവും ഒന്നാമത്തെ ഓപ്ഷൻ – ഓപണിങും ഫിനിഷിങും വഴങ്ങുന്ന, വിക്കറ്റ് കീപ്പർ കൂടിയായ ജോസിനെ രാജസ്ഥാന് ഒഴിവാക്കാനാവില്ല. രണ്ടാം സ്ലോട്ടിലേക്ക് മത്സരം ജോഫ്രയും സ്റ്റോക്സും തമ്മിലാവണം, പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ള ആർച്ചർ കളിക്കാൻ എത്തുമെങ്കിൽ തീർച്ചയായും ആർച്ചറിനൊപ്പം തന്നെ പോവണം – പക്ഷേ കഴിഞ്ഞ സീസണിലും ആർച്ചർ ഉണ്ടായിരുന്നില്ല എന്നത് മാറി ചിന്തിക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കാവുന്ന ഘടകമാണ്.

ബെൻ സ്റ്റോക്സിന്റെ കാര്യവും സമാനമായത് ആണ്. ഒപ്പം ടിട്വന്റിയിൽ പ്രതിഭക്കൊത്ത പ്രകടനങ്ങൾ ഇംഗ്ലീഷ് ഓൾറൗണ്ടറിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവിലെ ഫോം ആണ് പരിഗണിക്കുന്നത് എങ്കിൽ (ആർച്ചറില്ലാത്ത പക്ഷം) ലിയാം ലിവിങ്സ്റ്റോണിനെ നിലനിർത്തുന്നത് കൂടുതല്‍ ഗുണം ചെയ്യും. മധ്യനിരയിൽ പെട്ടെന്ന് സ്കോർ ഉയർത്താനും രണ്ട് തരം സ്പിന്നും എറിയുകയും ചെയ്യുന്ന ലിവിങ്സ്റ്റോൺ ടീമിന് കൂടുതല്‍ ഉപകരിക്കും. കഴിഞ്ഞ സീസണിൽ 16 കോടി കൊടുത്ത് വാങ്ങിയ മോറിസിനെ വിശ്വസിച്ച് മുന്നോട്ട് പോവാനും സാധ്യതകൾ ഉണ്ട്.

പുതിയ യുണൈറ്റഡ് പരിശീലകൻ – ഫെർഗൂസനു യാതൊരു റോളുമില്ലെന്ന് റിപ്പോർട്ട്‌..

മെസ്സി-റൊണാൾഡോ യുഗത്തിന് മുൻപ് UCL-ൽ കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ…