in , ,

സഞ്ജുവും പിള്ളേരും ഡബിൾ സ്ട്രോങ്ങോടെ പ്ലേ ഓഫിലേക്; തുണയായത് ഡൽഹി ക്യാപിറ്റൽസ്…

ടേബിൾ ടോപ്പർമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശേഷം ഐപിഎൽ 2024 പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ റോയൽസ് മാറി. ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയമാണ് രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിലേക്കുള്ള വഴിയൊരുക്കിയത്.

മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ 12 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. സീസണിൽ ഇനിയും രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ പ്ലേ ഓഫ്‌ ഉറപ്പിച്ചത്.

ബാക്കിയുള്ള രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്സ് ഹൈദരാബാദ് അല്ലെങ്കിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നി ടീമുകൾക്കാണ് സാധ്യതയുള്ളത്.

ഇതിന് ബന്ധപ്പെട്ട് നടക്കാൻ പോവുന്ന നിർണായക്കരമായ മത്സരമാണ് ഈ വരുന്ന 18ആം തീയതി ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തമ്മിലുള്ളത്. ഈ മത്സരത്തിൽ ബാംഗ്ലൂർ 18.1 ഓവർ ആവുമ്പോളേക്കും ചെന്നൈയെ 18 റൺസിന് തോൽപ്പിച്ചാൽ ബേംഗ്ലൂരുവിന് പ്ലേ ഓഫ്‌ യോഗ്യത നേടാം.

ഇവാന്റെ പകരക്കാരൻ ആര് ബ്ലാസ്റ്റേഴ്സിന്റെ അന്തിമ ലിസ്റ്റ് പുറത്ത്

ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്