in

LOVELOVE AngryAngry LOLLOL

യുണൈറ്റഡിന്റെ പുതിയ പരിശീലകൻ നിസ്സാരനല്ല, പ്രെസ്സിങ് ഗെയിമിന്റെ ഗോഡ്ഫാദറാണ് ഇദ്ദേഹം…

അധികമാർക്കും പരിചിതനല്ലെങ്കിലും ഇന്ന് ലോക ഫുട്ബോളിനെ സ്വാധീനിക്കുന്ന പരിശീലന പ്രതിഭകളായ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ, ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ എന്നിവരെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റാഗ്നിക്ക്.

Ralf Rangnick to United

കുറച്ചു കാലങ്ങളായി തുടരുന്ന മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ചിന്തകളുടെ അനിശ്ചിതത്വത്തിന് ഇതാ അവസാനം കുറിക്കപ്പെട്ടിരിക്കുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയെ കളി പഠിപ്പിക്കുവാൻ ജർമനിയിൽ നിന്നും ഒരു ചാണക്യൻ വരുന്നു, പ്രതിസന്ധികളിൽ ആടിയുലയുന്ന ചെകുത്താൻമാരേ രക്ഷിക്കുവാൻ വരുന്ന പരിശീലകൻ നിസ്സാരനല്ല, കൗണ്ടർ പ്രസിങ്‌ ഗെയിമിന്റെ തലതൊട്ടപ്പനാണ് ഈ പരിശീലകൻ.

ഹാന്നോവർ, ഷാൽക്കെ, ആർബി ലെപ്‌സിഗ്, ഹോഫൻഹൈം ഉൾപ്പെടെയുള്ള നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള റാൽഫ് റാംഗ്നിക്കുമായി ആണ് ഓൾഡ് ട്രാഫോർഡിലെ ചുവന്ന ചെകുത്താന്മാർ ധാരണയായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നിലവിൽ ലോക്കോമോട്ടീവ് മോസ്കോയുടെ സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൻറെ തലവനായി സേവനം അനുഷ്ഠിക്കുകയാണ് റാൽഫ്.

Ralf Rangnick to United

അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ പരിശീലകനായ വരുമെന്ന് തരത്തിലുള്ള വാർത്തകൾ (അഭ്യൂഹങ്ങൾ) പരന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയിരുന്നു. മെയ് അവസാനം വരെയുള്ള ആറ് മാസ കരാറാണ് റാംഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി സമ്മതിച്ചിട്ടുള്ളത്. അതിന് ശേഷം, ക്ലബിൽ രണ്ട് വർഷത്തെ കൺസൾട്ടൻസി റോൾ അദ്ദേഹത്തിനുണ്ടാവുമെന്നും ദി അത്‌ലറ്റിക്ക് പറയുന്നു.

ഇടക്കാല പരിശീലകനായാണ് അദ്ദേഹത്തിൻറെ നിയമമെങ്കിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ ഒരുപക്ഷേ സ്ഥിരം പരിശീലകനായേക്കാം. കൗണ്ടർ പ്രെസ്സിങ് ഗെയിമിന്റെ ഉസ്താദായ ഈ പരിശീലകന്റെ കീഴിൽ ക്രിസ്ത്യാനോ റൊണാൾഡോയെപ്പോലെ പ്രെസ്സിങ് ഫുട്ബോൾ ഇഷ്ടപ്പെടുന്ന താരങ്ങൾ സന്തുഷ്ടരായിരിക്കും എന്നാണ് ഊഹിക്കുവാൻ കഴിയുന്നത്.

അധികമാർക്കും പരിചിതനല്ലെങ്കിലും ഇന്ന് ലോക ഫുട്ബോളിനെ സ്വാധീനിക്കുന്ന പരിശീലന പ്രതിഭകളായ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ, ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ എന്നിവരെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റാഗ്നിക്ക്.

കൊടുങ്കാറ്റിന്റെ വേഗം കാലുകളിലൊളിപ്പിച്ച കൊള്ളിയാൻ, വിൻസി ബെരറ്റോ…

ആര് നേടും UCL? ? UCL പുതിയ പവർ റാങ്കിങ് ഇങ്ങനെ…