ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ റൌണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് നടക്കുമ്പോൾ നിരവധി പ്രത്യേകതകൾ കൂടി വരികയാണ്. രണ്ടുതവണത്തെ നറുക്കെടുപ്പിന് ശേഷം ആണ് ഇരുവശത്തും ടീമുകൾ അണിനിരക്കുന്നത്. ഫ്രഞ്ച് വമ്പന്മാരായ പാരീസ് ജർമൻ തന്നെയാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധ കേന്ദ്രങ്ങളിലൊന്ന്. സ്പാനിഷ് ലീഗിലെ കിരീടംവെക്കാത്ത ചക്രവർത്തിമാർ ആയിരുന്ന മെസ്സിയും റാമോസും ഇത്തവണ ഒരുമിച്ചു ഫ്രഞ്ച് ടീമിന് വേണ്ടി ബൂട്ട് കെട്ടുകയാണ്.
ആദ്യം നറുക്കെടുപ്പ് നടന്ന സമയത്ത് പി എസ് ജിക്ക് എതിരാളികളായി ലഭിച്ചത് ക്രിസ്ത്യാനോ റൊണാൾഡോ നേതൃത്വം നൽകുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി ആയിരുന്നു. എന്നാൽ ആ നറുക്കെടുപ്പിൽ ചില പാകപ്പിഴകൾ സംഭവിച്ചത് കൊണ്ട് ആ നറുക്കെടുപ്പ് ഫലം അസാധുവാക്കിയ ശേഷം നടത്തിയ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചു സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്, ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമൻ എന്നിവർ തമ്മിൽ റൗണ്ട് ഓഫ് 16 ഘട്ടത്തിൽ ഏറ്റുമുട്ടും.
സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് നിലവിൽ പി എസ് ജി താരമായ സെർജിയോ റാമോസ്. സ്പാനിഷ് ക്ലബ്ബിന് ഒരിക്കലും പകരം വെക്കാൻ കഴിയാത്ത നായകൻ കൂടിയാണ് അദ്ദേഹം. റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിൻറെ ജീവാത്മാവും പരമാത്മാവും ആയ അവരുടെ സ്വന്തം അസുരൻ അവർക്കെതിരെ എതിരാളികളുടെ വേഷത്തിൽ കളിക്കാനിറങ്ങുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിൻറെ മനസ്സിൽ എന്നായിരുന്നു ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ആശങ്കയും, അതിനുള്ള മറുപടി അദ്ദേഹം തന്നെ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.
“ഞാൻ വന്നുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഇഷ്‌ടപ്പെട്ട ടീമുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് പിഎസ്‌ജിക്ക് എതിരാളികളായി ലഭിച്ചിരുന്നത്. പക്ഷെ ആ നറുക്കെടുപ്പ് പിന്നീട് സാധുവല്ലാതായി മാറി. ഈ പോരാട്ടം ഞാൻ തിരഞ്ഞെടുക്കാൻ ഇഷ്‌ടപ്പെടുന്ന ഒന്നല്ലെങ്കിലും സാന്റിയാഗോ ബെർണാബുവിലേക്ക് തിരിച്ചു പോകുന്നത് സന്തോഷമാണ്. കോവിഡ് കാരണം എനിക്ക് യാത്ര ചോദിക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു.”
“വിധിയെന്നത് എളുപ്പത്തിൽ മാറുന്ന ഒന്നാണ്. മറ്റൊരു ടീമിനെ പിഎസ്‌ജി നേരിടാനാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. റയൽ മാഡ്രിഡിനോട് എനിക്കുള്ള സ്നേഹവും താൽപര്യവും നിങ്ങൾക്കറിയാമല്ലോ. എന്നാൽ ഇതു പിഎസ്‌ജിയെ പ്രതിരോധിക്കാൻ എനിക്കുള്ള അവസരമാണ്, അടുത്ത ഘട്ടത്തിലേക്ക് അവർ മുന്നേറാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും. എന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിർന്ന ടീമാണവർ, അവർക്കു വേണ്ടി ഞാൻ മരണം വരെ പോരാടും.” ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ കഴിക്കുന്നതിനെ പറ്റി റാമോസ് മാധ്യമങ്ങളോട് പറഞ്ഞു