കടുത്ത പ്രതിസന്ധിയിൽ നിന്നും ബാഴ്സലോണയെ രക്ഷിക്കുവാൻ വേണ്ടി ആയിരുന്നു അവരുടെ പഴയ നായകനായ സാവി ഹെർണാണ്ടസ് എന്ന ഇതിഹാസ താരത്തിനെ ബാഴ്സലോണ അധികൃതർ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിച്ചത്. പ്രതിസന്ധിയിൽ നിന്നും ടീമിനെ അത്ഭുതങ്ങൾ കാണിച്ച് കരകയറ്റാൻ അയാൾക്ക് കഴിയുന്നില്ല എന്ന വസ്തുത മനസ്സിലാക്കി അവർ അത് അംഗീകരിച്ചു കഴിഞ്ഞു.
എന്നാലും രക്ഷാദൗത്യവും ആയി എത്തിയ തനിക്ക് തൻറെ പഴയ ടീമിനെ ആ പഴയ നവോന്മേഷം തിരിച്ചുനൽകി പുനഃസംഘടിപ്പിക്കാൻ കഴിയാത്തതിന്റെ വേദന ഇപ്പോഴും ഈ സ്പാനിഷ് താരത്തിനുണ്ട്. അതുകൊണ്ടുതന്നെ ഈ ടീമിൽ നിർണായകമായ അഴിച്ചുപണികൾ വേണമെന്ന ആവശ്യത്തിൽ ഊന്നി നിൽക്കുകയാണ് ഈ താരം.
സീനിയർ സ്പാനിഷ് മാധ്യമപ്രവർത്തകൻ ജെറാർഡ് റൊമേറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് മൂന്ന് നിർണായക താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കുവാൻ സാവി ബാഴ്സലോണ ക്ലബ് അധികൃതരോട് ആവശ്യപ്പെടുകയാണ്. ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗന്‍, റൈറ്റ് ബാക്ക് സെര്‍ജിയോ ഡെസ്റ്റ്, മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡി യോങ് എന്നിവരെ ഒഴിവാക്കാനാണ് ഈ കാറ്റലോണിയൻ ഇതിഹാസത്തിന്റെ നിർദ്ദേശം.
ജർമ്മൻ ഗോൾകീപ്പർ താരത്തിനെ പുറത്താക്കാനുള്ള സാവിയുടെ ഉദ്ദേശത്തിനു പിന്നിലെ യുക്തി ഇതുവരെയും ബാഴ്സലോണ ആരാധകർക്ക് പിടികിട്ടിയിട്ടില്ല. കാരണം അല്പം നിറം മങ്ങിപ്പോയെങ്കിലും താരതമ്യേന മികച്ച പ്രകടനം തന്നെയായിരുന്നു ട്രസ്റ്റഗൻ പുറത്തെടുത്തത്. അതിനുമുൻപത്തെ സീസണിൽ അസാമാന്യ പ്രകടനം തന്നെ ഈ ജർമ്മൻ ഗോൾകീപ്പറുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡി യോങ്ങും കുറ്റം പറയാൻ പറ്റാത്ത പ്രകടനം നടത്തിയിരുന്നു. എന്നാൽ റൈറ്റ് ബാക്ക് സെര്‍ജിയോ ഡെസ്റ്റ് തീർത്തും നിറംമങ്ങിപ്പോയിരുന്നു. ഇവരെ വില്‍ക്കുകയോ ലോണില്‍ വിടുകയോ ചെയത് അതിൽ നിന്ന് ലഭിക്കുന്ന പണംകൊണ്ട് പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കം ബാഴ്‌സലോണ നടത്താനുള്ള സാധ്യതയാണ് ഇതോടെ ഉയർന്ന് വരുന്നത്.