തരംഗമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ കെ ജി എഫ് സിനിമയുടെ പ്രൊമോഷൻ വീഡിയോ. ഇതിനോടകം തന്നെ സിനിമ ആരാധകരും ക്രിക്കറ്റ് ആരാധകരും ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കെ ജി എഫ് ടീമും ബാംഗ്ലൂരും ഒന്നിക്കുന്ന കാര്യം പുറത്ത് വിട്ടത്.
രണ്ടു സ്വപ്നങ്ങളുടെ സംഗമം! സ്‌പോർട്‌സ്, സിനിമകൾ, ജീവിതശൈലി, ഉള്ളടക്കം എന്നിവയും അതിലേറെയും ഒന്നിച്ചുള്ള ഒത്തുചേരൽ. നാളെ 11:15 AM- വരെ കാത്തിരിക്കുക എന്ന അടിക്കുറിപോടെയായിരുന്നു ട്വീറ്റ്.
ഇന്ന് കൃത്യം 11.15 ന് തന്നെ ബാംഗ്ലൂർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കെ ജി എഫ് ടീമും ബാംഗ്ലൂർ ടീമും ഒരുമിച്ചുള്ള പ്രൊമോഷൻ വിഡിയോ പുറത്തറിക്കി.
ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തത്തിൽ, സ്‌പോർട്‌സ്, സിനിമകൾ, മൾട്ടി ഫോർമാറ്റ് ഉള്ളടക്കം എന്നിവയും അതിലേറെയും കവലയിൽ ഒരു അസോസിയേഷൻ നിർമ്മിക്കാൻ RCB & @hombalefilms ഒരുമിച്ച് വരുന്നു എന്നാ അടിക്കുറിപോടെയാണ് ടീം വീഡിയോ പുറത്ത് വിട്ടത്.