in

LOLLOL LOVELOVE OMGOMG CryCry AngryAngry

UCL രണ്ടാമത്തെ നറുക്കെടുപ്പിനെതിരെ റയൽമാഡ്രിഡ് യുവേഫക്ക് പരാതി നൽകി…

റയൽ മാഡ്രിഡ് ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ട് എന്ന് തോന്നിക്കുന്ന വിധമായിരുന്നു രണ്ടാംഘട്ട നറുക്കെടുപ്പ്. അതിനുശേഷം റയലിന് എതിരാളികളായി ലഭിച്ചത് പി എസ് ജി ആയിരുന്നു. വളരെ നിസ്സാരമായി പോർച്ചുഗീസ് ക്ലബ്ബിനെ മറികടന്ന മുന്നേറാം എന്ന ഫ്രഞ്ച് ക്ലബ്ബിൻറെ സ്വപ്നങ്ങൾക്കുമേൽ പതിച്ച പ്രഹരമായിരുന്നു പി എസ് ജി. ഈ വിഷയത്തിൽ റയൽ പരാതി നൽകി എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്പാനിഷ് മാധ്യമമായ മാർക്ക ആണ് .

Real madridbenzema injured

യൂറോപ്പിലെ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ വേദിയായ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് ഇത്തവണ മുമ്പൊന്നുമില്ലാത്ത വല്ലാത്ത ഒരു മാനം വന്നിട്ടുണ്ട്. റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് നടത്തിയ നറുക്കെടുപ്പാണ് വിവാദങ്ങൾക്ക് കാരണമായത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം തടസ്സപ്പെട്ട അല്ലെങ്കിൽ പരാജയപ്പെട്ട നറുക്കെടുപ്പ് യുവേഫ പിന്നീട് വീണ്ടും നടത്തുകയായിരുന്നു.

എന്നാൽ സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ യുവേഫ അധികൃതർ മനപൂർവ്വം നറുക്കെടുപ്പ് അട്ടിമറിക്കുകയായിരുന്നു എന്നത് വീഡിയോദൃശ്യങ്ങളിൽ നിന്ന് ലഭ്യമാണ്. ഇതിനെതിരെ ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും യുവേഫ അധികൃതർക്കെതിരെ വളരെ വലിയ തോതിൽ പരാതികൾ ഉയർന്നിരുന്നു.

Real madridbenzema injured

കാര്യങ്ങൾ കൈവിട്ടു പോവുകയാണ് എന്ന് മനസ്സിലാക്കിയ യൂറോപ്യൻ ഫുട്ബോൾ അധികാരികൾ നറുക്കെടുപ്പ് വീണ്ടും നടത്തുന്നതായി പ്രഖ്യാപിച്ചു. നേരത്തെ അവർ നടത്തിയ അട്ടിമറി സാങ്കേതിക തകരാർ മൂലം ഉണ്ടായ പ്രശ്നങ്ങൾ ആണെന്ന് പറയുകയും ചെയ്തു. രണ്ടാംഘട്ട നറുക്കെടുപ്പിന് ശേഷം മത്സരക്രമം ആകെ മാറി മറിഞ്ഞു.

ഒന്നാംഘട്ട നറുക്കെടുപ്പിന് ശേഷം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ ക്ലബ്ബിന് എതിരാളികളായി വന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സി യുടെ എതിരാളികൾ ആവട്ടെ ദുർബലരായ പോർച്ചുഗീസ് ക്ലബ് ബനഫിക്കയും. തങ്ങളുടെ തിരഞ്ഞെടുപ്പ് നീതിപൂർവം ആയിരുന്നു, തകരാറുകൾ സംഭവിക്കുന്നതിനു മുൻപ് നടന്ന തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ബെനഫിക്കയെ തങ്ങളുടെ എതിരാളികളായി നിലനിർത്തണമെന്നാണ് റയൽമാഡ്രിഡ് ആവശ്യപ്പെട്ടത്.

റയൽ മാഡ്രിഡ് ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ട് എന്ന് തോന്നിക്കുന്ന വിധമായിരുന്നു രണ്ടാംഘട്ട നറുക്കെടുപ്പ്. അതിനുശേഷം റയലിന് എതിരാളികളായി ലഭിച്ചത് പി എസ് ജി ആയിരുന്നു. വളരെ നിസ്സാരമായി പോർച്ചുഗീസ് ക്ലബ്ബിനെ മറികടന്ന മുന്നേറാം എന്ന ഫ്രഞ്ച് ക്ലബ്ബിൻറെ സ്വപ്നങ്ങൾക്കുമേൽ പതിച്ച പ്രഹരമായിരുന്നു പി എസ് ജി. ഈ വിഷയത്തിൽ റയൽ പരാതി നൽകി എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്പാനിഷ് മാധ്യമമായ മാർക്ക ആണ് .

അബദ്ധമല്ല ഒത്തുകളി തന്നെ, നറുക്കെടുപ്പിലെ ഒത്തുകളി തെളിയിക്കുന്ന വീഡിയോ പുറത്ത്…

ജനുവരിയിൽ ബ്ലാസ്റ്റേഴ്സിലേക്ക് ഒരു യങ് സൂപ്പർസ്റ്റാർ വരുന്നു…