in

LOVELOVE OMGOMG LOLLOL AngryAngry CryCry

PSGയുടെ സൂപ്പർ താരത്തിനായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നു

കഴിഞ്ഞ ദിവസം നടന്ന യുവേഫ യോഗത്തിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ആയതിനു പിന്നാലെയാണ് പി എസ് ജിയുടെ സൂപ്പർ താരത്തിനായി കരാർ പുതുക്കാൻ ഇത്രയും വലിയ തുക ഓഫർ ചെയ്‌തുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പുതിയ നിയമം വരുന്നതോടെ ക്ലബിന്റെ വരുമാനത്തിന് ആനുപാതികമായല്ലാതെ തന്നെ പണം ചിലവഴിക്കാൻ ക്ലബുകൾക്ക് അവസരമുണ്ടാകും.

ഫുട്ബോൾ ലോകത്ത് ആരെയും അമ്പരപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന വമ്പൻ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പണക്കൊഴുപ്പ് കൊണ്ട പേരുകേട്ട പാരീസ് സെൻറ് ജർമൻ ക്ലബ്ബ്. സിബിഎസ്, ബിബിസി എന്നീ മീഡിയ ഔട്ട്ലെറ്റുകൾക്കു വേണ്ടി ജോലി ചെയ്യുന്ന ജേർണലിസ്റ്റായ വില്യം ബാലാഗ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിൽ എഴുപത്തിയഞ്ചു മില്യൺ യൂറോ വീതം വെച്ച് രണ്ടു സീസണിൽ 150 മില്യൺ യൂറോയാണ് പിഎസ്‌ജി എംബാപ്പയെ നിലനിർത്താൻ വേണ്ടി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

ഇതോടെ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്ന നേട്ടത്തിൽ എംബാപ്പെ ബഹുദൂരം മുന്നിലെത്തും.
കഴിഞ്ഞ ദിവസം നടന്ന യുവേഫ യോഗത്തിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ആയതിനു പിന്നാലെയാണ് എംബാപ്പയുടെ കരാർ പുതുക്കാൻ ഇത്രയും വലിയ തുക ഓഫർ ചെയ്‌തുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പുതിയ നിയമം വരുന്നതോടെ ക്ലബിന്റെ വരുമാനത്തിന് ആനുപാതികമായല്ലാതെ തന്നെ പണം ചിലവഴിക്കാൻ ക്ലബുകൾക്ക് അവസരമുണ്ടാകും.

അതേസമയം റയൽ മാഡ്രിഡ് തനിക്കു വേണ്ടി മുന്നോട്ടു വെച്ച ഓഫർ വർധിപ്പിക്കാൻ എംബാപ്പെ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ റയൽ മാഡ്രിഡ് 30 മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലമായി നൽകാം എന്നാണു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. എന്നാൽ പിഎസ്‌ജി അതിനേക്കാൾ വലിയ ഓഫർ നൽകുന്നതു പരിഗണിച്ച് റയൽ മാഡ്രിഡും പ്രതിഫലം വർധിപ്പിക്കണമെന്നാണ് എംബാപ്പക്കുള്ളത്.

ഇതുവരെയും തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് എംബാപ്പെ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ മികച്ച ഓഫർ നൽകി താരത്തെ നിലനിർത്തണമെന്ന പ്രതീക്ഷ ഫ്രഞ്ച് ക്ലബിനുണ്ട്. റയൽ മാഡ്രിഡിനു മുന്നിലുള്ള പ്രധാന ഭീഷണിയും അതു തന്നെയാണ്.

ലിവിങ്സ്റ്റണിന്റെ കൂറ്റൻ അടികൾക്ക് ഇടയിൽ ധവാൻ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി.

ഈജിപ്തിന് പിന്നാലെ ജോർദാനേയും വീഴ്ത്തി ഇന്ത്യൻ പുലികളുടെ തൂക്കിയടി തുടരുന്നു, തകർപ്പൻ ഗോൾ വിഡിയോ കാണാം…