in ,

LOVELOVE OMGOMG CryCry AngryAngry LOLLOL

തങ്ങൾ നഷ്ടപെടുത്തിയത് എന്താണെന്ന് ഹൈദരാബാദിന് മനസിലാക്കി കൊടുത്തു വാർണർ

തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ താൻ ഏറ്റവും കൂടുതൽ കാലം കളിച്ചത് ഹൈദരാബാദിലായിരുന്നു.പക്ഷെ കഴിഞ്ഞ സീസണിലെ അസാധാരണ സംഭവങ്ങൾക്ക് ശേഷം വാർണർ ഹൈദരാബാദ് വിടുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ സീസണിൽ ഏറ്റ അപമാനത്തിന് ഹൈദരാബാദിന് ബാറ്റിലുടെ മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം.

ഡേവിഡ് വാർണറിന്റെ അതി മനോഹരമായ ഇന്നിങ്സിൽ അയാൾ സ്വന്തമാക്കിയ റെക്കോർഡുകൾ ഇവയാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 400 സിക്സ് ഈ ഇന്നിങ്സിന് ഇടയിൽ അദ്ദേഹം സ്വന്തമാക്കി. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയ താരമാണ് അദ്ദേഹം.ഷെയിൻ വാട്സണും ആരോൺ ഫിഞ്ചുമാണ് ഈ നേട്ടത്തിൽ എത്തിയ മറ്റ് ഓസ്ട്രേലിയ താരങ്ങൾ.

ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ താരമെന്ന റെക്കോർഡും വാർണർ ഇന്ന് സ്വന്തമാക്കി. ട്വന്റി ട്വന്റി കരിയറിൽ തന്റെ 89 ആം ഫിഫ്റ്റിയാണ് അദ്ദേഹം സ്വന്തമാക്കിയത്.ക്രിസ് ഗെയ്ലിന്റെ 88 ഫിഫ്റ്റി പഴങ്കഥയായി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ 90+ സ്കോർ ചെയ്ത താരാമെന്ന് റെക്കോർഡ് കൂടി വാർണർ തന്റെ പേരിൽ ചേർത്തു. ഇന്നത്തെ മത്സരത്തിൽ 92 റൺസ് നേടിയതോടെ ഐ പി എൽ ചരിത്രത്തിൽ പത്താം തവണയാണ് അദ്ദേഹം 90+ സ്കോർ ചെയ്യുന്നത്. ക്രിസ് ഗെയ്ലും 10 തവണ 90+ സ്കോർ ചെയ്തിട്ടുണ്ട്.

ലെസ്‌കോ 2024 വരെ കരാർ നീട്ടി..

ഇന്ത്യയിൽ നമുക്ക് മികച്ച താരങ്ങളുണ്ട്, പക്ഷെ നമ്മൾ അവരെ വളർത്തിയെടുക്കുന്നില്ല -മുൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ..