in

OMGOMG CryCry LOLLOL

റോമനെ ആര് കീഴടക്കും?; റോമൻ റെയ്ൻസിന്റെ ടൈറ്റിൽ സ്ട്രീക്ക് അവസാനിപ്പിക്കാൻ സാധ്യതയുള്ള നാല് താരങ്ങൾ ഇവരാണ്…

453 ദിവസമായി റോമൻ യൂണിവേഴ്സൽ ടൈറ്റിലിൽ അപരാജിതനായി കുത്തിക്കുമ്പോൾ ആരാധകരിൽ നിന്ന് ചില ചോദ്യങ്ങളും ഉയരുകയാണ്. ആരായിരിക്കും റൊമാന്റെ ഈ അപരാജിത കുതിപ്പ് തടയുക എന്ന്?. ഡബ്ലൂഡബ്ലൂഈ ഇത്രയും ഹൈപ്പ് നൽകി വളർത്തിയ റൊമാന്റെ യൂണിവേഴ്സൽ ടൈറ്റൽ ആർക്കായിരിക്കും ഡബ്ലൂഡബ്ലൂഈ ഇനി കൈമാറുക. ഇതുമായി ബന്ധപ്പെട്ട് ഡബ്ലൂഡബ്ലൂ ഈയുടെ ബാക്സ്റ്റേജ് സ്റ്റോറികളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ പരിശോധിക്കാം.

നിലവിൽ ഡബ്ലൂഡബ്ലൂഇ യുടെ പ്രധാന താരമാണ് റോമൻ റെയ്ൻസ്. സ്മാക്ക് ഡൌൺ എന്ന ഷോയുടെ റേറ്റിംഗ് ഉയർത്തുന്നതിൽ നിർണായക പങ്കാണ് റോമൻ റെയ്ൻസ് വഹിക്കുന്നത്. മറ്റു താരങ്ങളിൽ നിന്ന് വിപരീതമായി ഡബ്ലൂഡബ്ലൂഈ കൂടുതൽ പുഷ് നൽകുന്നതും ഈ താരത്തിനാണ്. അതിന്റെ തെളിവാണ് 453 ദിവസം നീളുന്ന റൊമാന്റെ യൂണിവേഴ്സൽ ടൈറ്റിൽ റെയിൻസ്. 2020 ലെ പേബാക്കിൽ ബ്രേ വ്യാട്ടിനെയും ബ്രൗൺ സ്ട്രോമാനേയും പരാജയപ്പെടുത്തിയാണ് റോമൻ യൂണിവേഴ്സൽ ടൈറ്റിൽ വിൻ ചെയ്തത്. അതിന് ശേഷം റൊമാന്റെ ഡബ്ലൂഡബ്ലൂഈ കരിയറിന് വൻ ഉയർച്ചായാണ് ഉണ്ടായത്.

എഡ്ജ്, ജോൺ സിന, ബ്രോക് ലെസ്നർ തുടങ്ങിയവരുമായി മത്സരിച്ചിട്ട് പോലും യൂണിവേഴ്സൽ ടൈറ്റിൽ റോമനിൽ നിന്ന് സ്വന്തമാക്കാൻ ആർക്കും സാധിച്ചിട്ടില്ല.

453 ദിവസമായി റോമൻ യൂണിവേഴ്സൽ ടൈറ്റിലിൽ അപരാജിതനായി കുത്തിക്കുമ്പോൾ ആരാധകരിൽ നിന്ന് ചില ചോദ്യങ്ങളും ഉയരുകയാണ്. ആരായിരിക്കും റൊമാന്റെ ഈ അപരാജിത കുതിപ്പ് തടയുക എന്ന്?. ഡബ്ലൂഡബ്ലൂഈ ഇത്രയും ഹൈപ്പ് നൽകി വളർത്തിയ റൊമാന്റെ യൂണിവേഴ്സൽ ടൈറ്റൽ ആർക്കായിരിക്കും ഡബ്ലൂഡബ്ലൂഈ ഇനി കൈമാറുക. ഇതുമായി ബന്ധപ്പെട്ട് ഡബ്ലൂഡബ്ലൂ ഈയുടെ ബാക്സ്റ്റേജ് സ്റ്റോറികളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ പരിശോധിക്കാം.

1. ദി റോക്ക്

ഡബ്ലൂഡബ്ലൂഈയുടെ എക്കാലത്തയും മികച്ച ഫേസ് ആയ ദി റോക്ക് ആയിരിക്കും റൊമാന്റെ യൂണിവേഴ്സൽ ടൈറ്റിൽ അവസാനിപ്പിക്കുക എന്നതാണ് പ്രധാന അഭ്യൂഹം. നിലവിലെ ബ്ലഡ്‌ലൈൻ ഫാക്ഷനുമായി ബന്ധപ്പെടുത്തി അടുത്ത റെസൽ മാനിയ ഇവന്റിൽ റോക്കുമായി മത്സരം സംഘടിപ്പിച്ച് റൊമാന്റെ ടൈറ്റിൽ റൺ അവസാനിപ്പിക്കാൻ ഡബ്ലൂഡബ്ലൂഈ ഒരുങ്ങുന്നു എന്നാണ് പ്രധാനപ്പെട്ട റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. റോക്കിനെ പോലെ ഒരാളെ കൊണ്ട് റൊമാനെ തോൽപ്പിച്ചാൽ പോലും റൊമാന്റെ നിലവിലെ ഹൈപ്പിനെ അത് ബാധിക്കില്ല എന്ന കണക്ക് കൂട്ടൽ ഡബ്ലൂഡബ്ലൂഈക്കുണ്ട്. എന്നാൽ റോക്കിൽ നിന്നും ഈ ടൈറ്റിൽ ആര് സ്വന്തമാക്കും എന്നതും ഒരു ചോദ്യംചിഹ്നമാണ്.

2. ഡ്രൂ മക്കിൻറ്റയർ, വാൾട്ടർ, ഡാമിയൻ പ്രീസ്റ്റ്

സിനിമ തിരക്കുകൾ മൂലം റോക്കിനെ ലഭ്യമായില്ല എങ്കിൽ ഡ്രൂ മക്കിറ്റയർ, വാൾട്ടർ, ഡാമിയൻ പ്രീസ്റ്റ് എന്നിവരെ ടൈറ്റിൽ പിക്ചറിൽ കൊണ്ട് വരാനും ഡബ്ലൂഡബ്ലൂഈക്ക് പദ്ധതിയുണ്ട് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

3. ടൈറ്റിൽ ഡ്രോപ്പ്

ഏതെങ്കിലും ഒരു കാരണം കാണിച്ച് റോമനെ കൊണ്ട് സ്വയം ടൈറ്റിൽ ഡ്രോപ്പ് ചെയ്യിപ്പിക്കാനും ഡബ്ലൂഡബ്ലൂഈക്ക് തീരുമാനമുണ്ട് എന്ന റിപ്പോർട്ടുകളും ഉണ്ട്.

ഏതായാലും റൊമാന്റെ ടൈറ്റിൽ സ്ട്രീക്ക് ആര് അവസാനിപ്പിക്കും എന്നത് റെസ്ലിംഗ് ആരാധകർ കാത്തിരുന്നു കാണേണ്ട കാഴ്ചതന്നെയാണ്. ഏതായാലും മികച്ച ഒരു തീരുമാനത്തിലൂടെ തന്നെ ആയിരിക്കും ഡബ്ലൂഡബ്ലൂഈ റൊമന്റെ സ്ട്രീക്ക് അവസാനിപ്പിക്കുക.

“നിനക്ക് നാണമില്ലേ”, CR7-നുമായി മെസ്സിയെ താരതമ്യം ചെയ്ത് മുൻ റയൽ താരം…

“PSG-ക്ക് കൗണ്ടർ അറ്റാക്കിങ് ടീമാകാൻ കഴിയില്ല, കാരണം കോച്ചിന്റെ തന്ത്രങ്ങൾ ആണ് “- മുൻ PSG താരം…