in

LOVELOVE LOLLOL OMGOMG AngryAngry

റാഗ്‌നിക്കിനെതിരെ സീനിയർ താരങ്ങളുടെ പടയൊരുക്കം, പ്രതിഷേധം…

ഇത്തരത്തിൽ നിസ്സാര വിഷയങ്ങളുടെ പേരിൽ താരങ്ങൾ ശബ്ദമുയർത്തുന്നത് പുതിയ പരിശീലകന് എതിരെയുള്ള വിമത സ്വരം തന്നെയായാണ് കായികലോകത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. സീനിയർ താരങ്ങൾ പോലും ഇത്തരത്തിലുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നത് അദ്ദേഹത്തിനെതിരെ ടീമിൽ പടയൊരുക്കം തുടങ്ങി എന്നതിന് തെളിവാണ് എന്ന് പലരും പറയുന്നുണ്ട്.

Ragnuick vs United

പുത്തരിയിൽ കല്ല് കടിച്ച അവസ്ഥയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. നൂലിൽ കെട്ടി വൻ ഹൈപ്പോടെ ഒരു പരിശീലകനെ അവതരിപ്പിച്ചതോടെ പ്രശ്നങ്ങൾ തീരും എന്ന് കരുതിയവർക്ക് തെറ്റി പകരം പ്രശ്നങ്ങൾ പെരുകുകയാണ് ഉണ്ടായത്. നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒറ്റമൂലിയായാണ് പുതിയ പരിശീലകൻ എത്തിയത് എന്നാൽ അദ്ദേഹത്തിൻറെ വരവിൽ താരങ്ങളിൽ പലർക്കും അതൃപ്തി ഉണ്ടെന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്.

മുൻ ആർബി ലീപ്‌സിഗ് പരിശീലകനായ റാൾഫ് റാഗ്‌നിക്കിനെ സോൾഷെയറിനു പകരക്കാരനായി നിയമിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിന്റെ നീക്കങ്ങളിൽ ക്ലബിലെ താരങ്ങളിൽ പലർക്കും അതൃപ്‌തിയുണ്ടെന്ന് ദി ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രിയപ്പെട്ട താൽക്കാലിക പരിശീലകനെ പുറത്താക്കിയതിനുള്ള സൗന്ദര്യ പിണക്കങ്ങൾ ആയിരിക്കാം എന്ന് കരു തിയവർക്ക് തെറ്റിയിരിക്കുകയാണ് പ്രശ്നങ്ങൾ അല്പം ഗുരുതര സ്വഭാവമുള്ള തന്നെയാണ്

Ragnuick vs United

കൗണ്ടർ പ്രസിംഗ് അടിസ്ഥാനപ്പെടുത്തിയുള്ള അദ്ദേഹത്തിൻറെ രീതികളോട് ടീമിലെ പലർക്കും പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല എന്നത് യുണൈറ്റഡ് ആരാധകർക്കും അധികൃതർക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കളിക്കളത്തിൽ തണുത്ത സമീപനം കാണിക്കുന്ന പല മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കും ഇത് കടുത്ത തിരിച്ചടിയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായി കാരിക്ക് ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള മത്സരങ്ങളിൽ താരതമ്യേന മെച്ചപ്പെട്ട വരുന്നതിൻറെ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിനു കീഴിൽ സീനിയർ താരങ്ങൾ അതീവ സംതൃപ്തരും സന്തുഷ്ടരുമാണ്.

റാഗ്‌നിക്കിനെ നിയമിക്കാനുള്ള തീരുമാനം നേരിട്ടോ കളിക്കാരുടെ വാട്‍സ്ആപ്പ് ഗ്രൂപ്പ് വഴിയോ അറിയിക്കാൻ യുണൈറ്റഡ് നേതൃത്വം തയ്യാറാവാത്തതാണു താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാണ് ഇപ്പോൾ പുറത്തു വരുന്ന കാരണമെങ്കിലും ഇത്തരത്തിൽ നിസ്സാര വിഷയങ്ങളുടെ പേരിൽ താരങ്ങൾ ശബ്ദമുയർത്തുന്നത് പുതിയ പരിശീലകന് എതിരെയുള്ള വിമത സ്വരം തന്നെയായാണ് കായികലോകത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. സീനിയർ താരങ്ങൾ പോലും ഇത്തരത്തിലുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നത് അദ്ദേഹത്തിനെതിരെ ടീമിൽ പടയൊരുക്കം തുടങ്ങി എന്നതിന് തെളിവാണ് എന്ന് പലരും പറയുന്നുണ്ട്.

രാഹുലിനും റാഷിദിനും വൻ വാഗ്ദാനങ്ങൾ, ലക്നൗവിന് എതിരെ പരാതിയുമായി ടീമുകൾ രംഗത്ത്.

ക്രിസ്റ്റ്യാനോ/മെസ്സി? പക്ഷെ, കടുപ്പമേറിയ എതിരാളിയായി ലാംപാർഡ് പറഞ്ഞത് ഈ താരത്തെയാണ്…