in

LOVELOVE

ഒരിക്കലും കളിക്കളത്തിലെ വിശുദ്ധനായിരുന്നില്ല അയാൾ…

റിക്കി തോമസ് പോണ്ടിങ്, ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാൻമാരിൽ ഒരാൾ. ഒരു മത്സരം പൂജ്യത്തിന് പുറത്തയാൽ അടുത്ത മത്സരം സെഞ്ച്വറിയോടെ ആഘോഷിക്കുന്ന അതുല്യ പ്രതിഭ. ഓസ്ട്രേലിയെ ആരാലും ചോദ്യം ചെയ്യാ പെടാതെ ഒരു വ്യാഴവട്ടം കാലം ക്രിക്കറ്റ്‌ ന്റെ സിംഹസനത്തിൽ ആറാടിച്ചവൻ .

2011 ലോകകപ്പ് ക്വാർട്ടർ ഫൈനൽ, ബ്രറ്റ് ലീ യുടെ പന്ത് കവറിലൂടെ അതിർത്തി കടത്തിയ ശേഷം യുവരാജ് ആഘോഷിക്കുകയാണ്. യുവിയുടെ ആഘോഷങ്ങൾ ഒപ്പി എടുത്ത ശേഷം ക്യാമറ കണ്ണുകൾ അയാളിലേക്ക് തിരിയുകയാണ്. ഒരു വ്യാഴവട്ടം കാലം ഓസ്ട്രേലിയ ക്രിക്കറ്റിനെ അശ്വമേധത്തിൽ ആറടിച്ച അതെ റിക്കി പോണ്ടിങ്ങിലേക്ക് തന്നെ.

റിക്കി തോമസ് പോണ്ടിങ്, സച്ചിൻ ശേഷം ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാൻ. ക്രിക്കറ്റ്‌ ജന്മം കൊടുത്ത ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റസ്മാൻ. ബ്രാഡ് മാൻ ശേഷം ഓസ്സിസ് ജനത കണ്ട ഏറ്റവും മികച്ച താരം.മദ്യത്തിനും ലഹരിക്കും പുറകെ ഓടിയ യൗവനകാലം.ബാറുകളിൽ സായാഹ്നങ്ങളിലേ സ്ഥിര പ്രശനകാരൻ.സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ അയാളിൽ ഉണ്ടായിരുന്ന പ്രതിഭ കണ്ടില്ല എന്ന് നടിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ തയ്യാറായില്ല.നേർ വഴിക്ക് നടത്താൻ തന്നെ തീരുമാനിച്ചു.അതിന്റെ ഭാഗമായി അയാളെ ക്യാപ്റ്റനായി ബോർഡ് അവരോധിച്ചു.അതു വരെ കണ്ട പോണ്ടിങ്ങിനെ അല്ല പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത്.

ആരാലും നേരിടാൻ ഭയപ്പെടുന്ന ടീമായി കാങ്കരൂകൾ മാറി. ഒരൊറ്റ മത്സരം പോലും തോൽക്കാതെ ലോക കപ്പുകളിൽ വിജയം കൊയ്തു കൊണ്ടിരുന്ന പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ ക്രിക്കറ്റ്‌ തങ്ങൾക്ക് വേണ്ടി മാത്രം കളിക്കാൻ വേണ്ടിയുള്ള ഒരു ഗെയിം ആണെന്ന് മറ്റുള്ള ടീമുകളെ ഓർമപ്പെടുത്തി കൊണ്ടിരിന്നു. സമ്മർദ്ദം അതിയായി ഒഴുകിയ 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ബൗളേർമാരെ ഗാലറികളിലേക്ക് അപ്പുറം പായിച്ചു അയാൾ നേടിയ സെഞ്ച്വറിയാൽ ഇന്ത്യൻ ആരാധകർക്ക് അയാൾ വെറുക്കപെട്ടവൻ ആയെങ്കിലും കാങ്കരൂകൾക്ക് അയാൾ വീരനായകനായി മാറുകയായിരുന്നു.

ഒരിക്കലും നല്ല ടീമിനെ ലഭിച്ചത് കൊണ്ട് മാത്രം ഇതിഹാസം രചിച്ച താരം അല്ല പോണ്ടിങ്.2003 ലോകകപ്പ് ന്ന് വേണ്ടി സൈമണ്ട്സിൻ വേണ്ടി വാദിക്കുമ്പോ അതു വരെ ഒരു മികച്ച പ്രകടനം പോലും ഇല്ലാത്ത സൈമണ്ട്സിന്റെ ചിറകിലേറി പാകിസ്ഥാൻ എതിരെ വിജയം കൊയ്തപ്പോൾ അവിടെ വിജയിച്ചത് പോണ്ടിങ് എന്നാ ക്യാപ്റ്റൻ തന്നെയായിരുന്നു.2000-2007 കാലഘട്ടത്തിൽ പോണ്ടിങ്ങിന്റെ ബാറ്റിൽ നിന്ന് പിറന്ന 41 സെഞ്ച്വറികൾ ഇന്ത്യയിലെ സച്ചിൻ ഒള്ള മറുപടിയാണ് ഓസ്സിസ് ജനത കണ്ടത്.

ഒരിക്കലും കളിക്കളത്തിലെ വിശുദ്ധൻ ആയിരുന്നില്ല അയാൾ. തന്റെ ടീമിനെ ജയിക്കാൻ വേണ്ടി ഏത് അറ്റവും വരെ പോകുന്ന നായകനായിരുന്നു അയാൾ. തന്റെ അവസാന ലോകകപ്പ് മത്സരത്തിലും അയാൾ നേടിയ സെഞ്ച്വറിയിൽ പ്രായം തളർത്താത്ത ഒരു പോരാളി ഉണ്ടായിരുന്നു.ഒടുവിൽ ലോകകപ്പ് തോൽവിക്ക് ശേഷം അയാൾ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സ്വയം മാറിനിന്നപ്പോഴും അയാളിലെ ബാറ്റർ ഒരിക്കൽ പോലും ദുർബലപെട്ടത് ആയി തോന്നിട്ടില്ല. ഇന്ത്യക്ക് എതിരെ നേടിയ സെഞ്ച്വറി തന്നെ അതിന് ഒള്ള ഏറ്റവും വലിയ ഉദാഹരണം.

റിക്കി പോണ്ടിങ് എന്നാ അതികായകൻ എന്നേക്കുമായി ഓസ്ട്രേലിയ കുപ്പായം അയച്ചു വെച്ചതിനു ശേഷം ഒരിക്കലും പോലും ആ പഴയ ഓസ്ട്രേലിയ ക്രിക്കറ്റ്‌ ലോകം കണ്ടിട്ടില്ല. കിരീടങ്ങൾ പിന്നെയും ട്രോഫികൾ കൊണ്ട് അലങ്കൃതമായ കാങ്കരൂകളുടെ ട്രോഫി ക്യാബിനെറ്റിൽ എത്തി ചേർന്നു എങ്കിലും ആരാലും പേടിച്ചു ഇരുന്ന ആരാലും ചോദ്യം ചെയ്യാ പെടുതെ ഇരുന്ന പ്രതാപകാലം അവർക്ക് നൽകിയ കാങ്കരൂകളുടെ പ്രിയപ്പെട്ട തേരാളിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

മെസ്സി, ഡി മരിയ, പരേഡസ് എന്നിവർക്കെതിരെ നെയ്മർ ജൂനിയർ, സംഭവം ഞെട്ടിച്ചു കളഞ്ഞു…

ക്രിസ്റ്റ്യാനോയും മെസ്സിയും ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു…