ഒരുപാട് ബൌളിംഗ് ഓപ്ഷന്‍ ഉണ്ടായിരുന്ന ഹൈദരാബാദ് ടീമില്‍ ഇരുന്നു തുരുമ്പു പിടിച്ചു പോയ മുതല്‍ ആണ് ബേസില്‍. ഇന്ന് ഐപിഎല്ലില്‍ തന്നെ മുന്‍ നിര ടീമില്‍ ആദ്യ ലെവനില്‍ സ്ഥാനം പിടിക്കുന്നു.. വികറ്റുകള്‍ വീഴ്ത്തുന്നു.. ഈ തുടക്കം അയാളില്‍ ഉണ്ടാകാന്‍ പോകുന്ന ആത്മവിശ്വാസം ചെറുതല്ല..
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം ബേസില്‍ തമ്പി തിളങ്ങി. ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് എറണാകുളം കോതമംഗലം സ്വദേശിയായ ബേസില്‍ തമ്പി നേടിയാണ് മുംബൈക്കൊപ്പമുള്ള അരങ്ങേറ്റം ആഘോഷമാക്കിയത്.
മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പൃഥ്വി ഷാ (38), റോവ്മാന്‍ പവല്‍ (0), ,ഷാര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവരെയാണ് ബേസില്‍ പുറത്താക്കിയത്. ഇതോടെ മുംബൈയുടെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഡല്‍ഹി പ്രതിരോധത്തിലായി.
മത്സരത്തില്‍ നാലോവറില്‍ 35 റണ്‍സ് വഴങ്ങിയാണ് ബേസല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. പൃത്ഥി ഷാ (38), റോവ്മാന്‍ പവല്‍ (0), ഷാര്‍ദുല്‍ താക്കൂര്‍ (22) എന്നിവരുടെ വിക്കറ്റുകളാണ് ബേസില്‍ സ്വന്തമാക്കിയത്. രോഹിത് എന്ന ക്യാപ്റ്റന്‍ ബേസിലിനെ വരും കളികളില്‍ എങ്ങനെ ഉപയോഗിക്കും എന്ന് അറിയാന്‍ കാത്തിരിക്കുന്നു..