in

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിയെ കൂവുന്ന PSG ആരാധകർക്ക് എതിരെ കടുത്ത വിമർശനവുമായി റൊണാൾഡിഞ്ഞോ രംഗത്ത്

മെസിയോ നെയ്‌മറോ അല്ല പിഎസ്‌ജിയുടെ പ്രശ്‌നമെന്നും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ കഴിയാത്തതിൽ ക്ലബിന്റെ ആരാധകർക്ക് അസ്വസ്ഥതയുണ്ടെന്നും റൊണാൾഡീന്യോ പറഞ്ഞു. നെയ്‌മർക്ക് പരിക്കില്ലാതിരുന്നാൽ എല്ലാ വർഷവും ക്ലബിനൊപ്പമോ ദേശീയ ടീമിനൊപ്പമോ കിരീടം നേടാറുണ്ടെന്നും..

messi and ronaldinho

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടു ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായതിനു ശേഷമുള്ള ലീഗ് മത്സരത്തിൽ ലയണൽ മെസിയെ കൂക്കി വിളിച്ച പിഎസ്‌ജി ആരാധകർക്കെതിരെ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ രംഗത്ത്.

ഫ്രഞ്ച് ലീഗിൽ നിന്നും വ്യത്യസ്‌തമായ ശൈലിയിൽ കളിക്കുന്ന, ഒരേ ശൈലി കാലങ്ങളായി പിന്തുടരുന്ന ഒരു ക്ലബിൽ വളരെ വർഷങ്ങൾ കാലിച്ചതിനു ശേഷം ഫ്രാൻസിലെത്തിയ മെസിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. ടീമുമായി ഇണങ്ങിച്ചേരാൻ താരത്തിന് കഴിഞ്ഞിട്ടില്ല, ബാക്കിയെല്ലാം നൈസർഗികമായി വരും. അതു സ്വാഭാവികമാണ്, താരത്തിന് സമയം മാത്രം മതി.”

messi and ronaldinho

“എനിക്കീ കൂക്കിവിളികൾ മനസിലാകുന്നില്ല. നിങ്ങൾ മെസിക്കു നേരെ വിസിലടിച്ചാൽ പിന്നെ യാതൊന്നും അവശേഷിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നേരെ നിങ്ങൾ വിസിലടിച്ചാൽ പിന്നെ നിങ്ങൾ ആരെയാണ് അഭിനന്ദിക്കാൻ പോകുന്നത്? എനിക്കത് മനസിലാകുന്നില്ല.” റൊണാൾഡീന്യോ എഎസിനോട് പറഞ്ഞു.

മെസിയോ നെയ്‌മറോ അല്ല പിഎസ്‌ജിയുടെ പ്രശ്‌നമെന്നും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ കഴിയാത്തതിൽ ക്ലബിന്റെ ആരാധകർക്ക് അസ്വസ്ഥതയുണ്ടെന്നും റൊണാൾഡീന്യോ പറഞ്ഞു. നെയ്‌മർക്ക് പരിക്കില്ലാതിരുന്നാൽ എല്ലാ വർഷവും ക്ലബിനൊപ്പമോ ദേശീയ ടീമിനൊപ്പമോ കിരീടം നേടാറുണ്ടെന്നും നെയ്‌മർ, എംബാപ്പെ എന്നിവർക്കൊപ്പം ഇണങ്ങിച്ചേർന്നാൽ ചാമ്പ്യൻസ് ലീഗും അവർക്കു നേടാൻ കഴിയുമെന്നും റൊണാൾഡീന്യോ പറഞ്ഞു.

ബിഷനോയിക്ക് ഇന്നലെ നഷ്ടമായത് ഒരു കിടിലൻ റെക്കോർഡ്

ഉമേഷ്‌ യാദവിനെ കാത്തു സുവർണനേട്ടം..