വെറും നാലു പന്ത് അകലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു കിടിലൻ റെക്കോർഡ് ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്ത്യൻ സൂപ്പർ താരം രവി ബിഷനോയിക്ക് നഷ്ടമായി.
അഫ്‌ഘാനിസ്ഥാൻ സൂപ്പർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ കൈവെച്ചിരുന്ന കിടിലൻ റെക്കോർഡാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യത്തെ 25 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോൾ എറിഞ്ഞ ലെഗ് സ്പിന്നർ എന്നാ സുവർണനേട്ടമാണ് ഇന്നലെ ബിഷനോയിക്ക് നഷ്ടമായത്.
സൺ ഹൈദരാബാദിന് വേണ്ടി ഐ പി ൽ കരിയർ ആരംഭിച്ച റാഷിദ് ഖാൻ 235 ഡോട്ട് ബോളുകളാണ് എറിഞ്ഞിട്ടുള്ളത്. ലിസ്റ്റിൽ 232 ഡോട്ട് ബോളുമായി ബിഷനോയ് രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ ഇതിഹാസ ലെഗ് സ്പിന്നർ അനിൽ കുംബ്ലെയാണ് ഈ ലിസ്റ്റിൽ മൂന്നാമത്.221 ഡോട്ട് ബോളുകളാണ് അദ്ദേഹം എറിഞ്ഞത്.