പോർച്ചുഗീസ് സൂപ്പർ താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഖത്തർ ലോകകപ്പ് നിരാശയുടേതായിരുന്നു. വേൾഡ് കപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന 38 കാരന്റെ സ്ഥാനം പലപ്പോഴും ബെഞ്ചിലായിരുന്നു.മോശം ഫോമിലാണ് റൊണാൾഡോ ലോകകപ്പിൽ ഇറങ്ങിയത്ത് ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിടപറഞ്ഞ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസ്സറിലേക്ക് ചേക്കേറുകയും ചെയ്തു.
നിലവിൽ ഇതുവരെ താരം അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചിട്ടില്ല.അൽ നാസറിന് വേണ്ടിയാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത് അവിടെ മികച്ച ഫോമിലാണ്.
വേൾഡ് കപ്പ് കഴിഞ്ഞ ശേഷം പോർച്ചുഗൽ പരിശീലകനായ മുൻ ബെൽജിയം പരിശീലകൻ മാർട്ടിനസ് റൊണാൾഡോയും തന്റെ 2024ലെ യൂറോ കപ്പ് ടീമിലേക്ക് പരിഗണിക്കും എന്നാണ് റിപ്പോർട്ട്.
യോഗ്യതാ മത്സരങ്ങളിലെ റൊണാൾഡോയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് തോന്നുന്നു, കാരണം അത് സ്വന്തം വ്യക്തിഗത അംഗീകാരങ്ങൾ പിന്തുടരാനുള്ള അവസരവും നൽകും.കുവൈത്തിന്റെ ബാദർ അൽ മുതവയ്‌ക്കൊപ്പം പുരുഷ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് പോർച്ചുഗൽ താരം.യോഗ്യത മത്സരത്തിൽ ലിച്ചെൻസ്റ്റൈനെതിരെയാണ് പോർച്ചുഗൽ കളിക്കുക.