in , ,

LOVELOVE OMGOMG

എമ്പാപ്പേക്ക്‌ പകരം റൊണാൾഡോയെ തിരകെയെത്തിക്കാൻ റയൽ മാഡ്രിഡ്‌..

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ മികച്ച ഫോമിൽ തന്നെയാണ് റൊണാൾഡോ. പക്ഷെ റൊണാൾഡോയുടെ പോരാട്ടങ്ങൾ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കാൻ പോലും സാധിച്ചില്ല. ഈ ഒരു സാഹചര്യത്തിൽ റൊണാൾഡോ റയലിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് ക്ലബ്‌ പ്രതീക്ഷിക്കുന്നത്.

Mbappe and Cristiano Ronaldo

കഴിഞ്ഞ ദിവസങ്ങളായി ഫുട്ബോളിലെ ചർച്ച വിഷയം എമ്പാപ്പേയുടെ ട്രാൻസ്ഫർ തന്നെയാണ്. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ എമ്പാപ്പേ പി എസ് ജി യിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ മറ്റൊരു മാർഗം തേടുകയാണ് റയൽ മാഡ്രിഡ്‌. അവരുടെ ഇതിഹാസ താരം സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിൽ തിരകെയെത്തിക്കാൻ ക്ലബ്‌ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ.

മാഞ്ചേസ്റ്റർ ഈവെനിംഗ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. റൊണാൾഡോക്ക്‌ പുറമേ റോബർട്ട്‌ ലെവണ്ടോസ്കിയെയും ഡെമ്പലെയും എമ്പാപ്പേക്ക്‌ പകരക്കാരനായി ടീമിലെത്തിക്കാൻ റയൽ ശ്രമം നടത്തുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം റയൽ തീരുമാനമെടുക്കുമെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ മികച്ച ഫോമിൽ തന്നെയാണ് റൊണാൾഡോ. പക്ഷെ റൊണാൾഡോയുടെ പോരാട്ടങ്ങൾ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കാൻ പോലും സാധിച്ചില്ല. ഈ ഒരു സാഹചര്യത്തിൽ റൊണാൾഡോ റയലിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് ക്ലബ്‌ പ്രതീക്ഷിക്കുന്നത്.

പക്ഷെ നിയുക്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് റൊണാൾഡോ തന്റെ ഗെയിം പ്ലാനിൽ ഉണ്ടെന്ന് വ്യക്തിമാക്കിയ സാഹചര്യത്തിൽ റൊണാൾഡോ യുണൈറ്റഡ് വിടാൻ സാധ്യതകളില്ല. ടെൻ ഹാഗിന് തന്നെ കൊണ്ട് ആവശ്യമുണ്ടെകിൽ താൻ യുണൈറ്റഡിൽ തുടരുമെന്ന് റൊണാൾഡോ വ്യക്തിമാക്കിയിരുന്നു. എന്തായാലും ആവേശകരമായ ട്രാൻസ്ഫർ ട്വിസ്റ്റുകൾക്ക്‌ കാത്തിരിക്കാം.

പെപ് ഗാർഡിയാളോയുടെ അസിസ്റ്റന്റ് ഇന്ത്യൻ ഫുട്ബോളിലേക്ക്..

നിലനിൽപിന് വേണ്ടി ഗോകുലവും എ ടി കെ യും ഇന്നിറങ്ങും…