in ,

പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു..

ഈ സീസണിൽ ഇതിന് മുന്നേ ഏറ്റുമുട്ടിയ മത്സരത്തിൽ വിജയം ബാംഗ്ലൂരിന് ഒപ്പമായിരുന്നു.ബാംഗ്ലൂർ നിരയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അനൂജ് റാവത്തിന് പകരം രജത് പതിഡർ ആദ്യ ഇലവനിൽ എത്തിയേക്കും.രാജസ്ഥാൻ നിരയിൽ മാറ്റങ്ങൾക്ക്‌ ഒന്നും സാധ്യതയില്ല.

മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മികച്ച ഫോമിലാണ്.ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടാൻ ഒരുങ്ങമ്പോൾ രാജസ്ഥാന്റെ ഒരേ ഒരു ലക്ഷ്യം പ്ലേ ഓഫിലേക്കുള്ള ദൂരം കുറയ്ക്കുക എന്നൊള്ളോത് മാത്രമാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌ പൂനെയിൽ ആരംഭിക്കും.

രാജസ്ഥാൻ റോയൽസിന് നിലവിൽ ആശങ്ക ഒന്നും തന്നെയില്ല. ബറ്റ്ലറിന്റെ അസാമാന്യ ഫോം തന്നെയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത് . ഒപ്പം ക്യാപ്റ്റന്റെ ഇന്നിങ്സുകൾ കളിച്ചു കൊണ്ട് സഞ്ജുവും വെടിക്കെട്ട് ഫിനിഷിങ് നടത്തി ഹെറ്റ്‌മെയറും കളം നിറയുമ്പോൾ ബാറ്റിങ്ങിൽ ആശങ്കകൾ ഒന്നും തന്നെയില്ല. ചാഹലും അശ്വിനും ബോൾട്ടും അടങ്ങുന്ന ബൗളിംഗ് ഡിപ്പാർട്മെന്റ് കൂടി രാജസ്ഥാന്റെ കൈയിൽ ഉള്ളപ്പോൾ ബാംഗ്ലൂരിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനോട് നാണക്കേട്ട തോൽവി ഏറ്റു വാങ്ങി കൊണ്ടാണ് രാജസ്ഥാനെ നേരിടാൻ ഫാഫും സംഘവുമെത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾഡൻ ഡക്കായി പുറത്തായ വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെയാണ് ബാംഗ്ലൂരുവിന്റെ ഏറ്റവും വലിയ തിരച്ചടി. മറ്റു ബാറ്റസ്മാന്മാരും ബൗളർമാരും അവസരത്തിന് ഒത്തു ഉയരുന്നു ഉണ്ടെങ്കിലും രാജസ്ഥാനെ മറികടക്കുക എന്നത് ദുഷ്കരമായ കാര്യം തന്നെയാണ്.

ഈ സീസണിൽ ഇതിന് മുന്നേ ഏറ്റുമുട്ടിയ മത്സരത്തിൽ വിജയം ബാംഗ്ലൂരിന് ഒപ്പമായിരുന്നു.ബാംഗ്ലൂർ നിരയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അനൂജ് റാവത്തിന് പകരം രജത് പതിഡർ ആദ്യ ഇലവനിൽ എത്തിയേക്കും.രാജസ്ഥാൻ നിരയിൽ മാറ്റങ്ങൾക്ക്‌ ഒന്നും സാധ്യതയില്ല.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 അനുജ് റാവത്ത് / രജത് പതിദാർ, 3 വിരാട് കോഹ്‌ലി, 4 ഗ്ലെൻ മാക്‌സ്‌വെൽ, 5 ഷഹബാസ് അഹമ്മദ്, 6 സുയാഷ് പ്രഭുദേശായി, 7 ദിനേശ് കാർത്തിക് (WK), 8 വനിന്ദു ഹസാരംഗ, 9 ഹർഷൽ പട്ടേൽ 10 മുഹമ്മദ് സിറാജ്, 11 ജോഷ് ഹാസിൽവുഡ്

രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ, WK), 4 ഷിമ്രോൺ ഹെറ്റ്‌മെയർ, 5 കരുൺ നായർ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ഒബേദ് മക്കോയ്, 9 ട്രെന്റ് ബോൾട്ട്, 10 പ്രസിദ് കൃഷ്ണ, 11 ചാഹൽ

അയാൾ ആഘോഷിക്കപ്പെടേണ്ടവൻ തന്നെയാണ്..

എറിക് ടെൻ ഹാഗ് പണി തുടങ്ങി, മഗ്യറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, അജാക്സിൽ നിന്ന് താരങ്ങൾ എത്തും ..