in ,

LOVELOVE

കാർത്തിക്കിന് മുന്നിൽ സഞ്ജുവും പുള്ളേരും കീഴടങ്ങി.

ഒരിക്കൽ കൂടി കാർത്തിക് ബാംഗ്ലൂറിന്റെ രക്ഷകനായപ്പോൾ സഞ്ചുവിനും കൂട്ടർക്കും സീസണിലെ ആദ്യ തോൽവി. ബാംഗ്ലൂർ രാജസ്ഥാനെ തകർത്തത് നാലു വിക്കറ്റിന്

ഒരിക്കൽ കൂടി കാർത്തിക് ബാംഗ്ലൂറിന്റെ രക്ഷകനായപ്പോൾ സഞ്ചുവിനും കൂട്ടർക്കും സീസണിലെ ആദ്യ തോൽവി. ബാംഗ്ലൂർ രാജസ്ഥാനെ തകർത്തത് നാലു വിക്കറ്റിന്

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിന് അയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ വില്ലി പന്ത് എറിഞ്ഞപ്പോൾ ജെയ്സവാൾ പുറത്ത്.

പടിക്കലിനെ കൂട്ടുപിടിച്ചു ബറ്റ്ലർ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഒടുവിൽ പടിക്കലിനെ മടക്കി ഹർഷൽ ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.

ആരാധകർ കാത്തിരുന്ന ഹസരഗ സഞ്ജു പോരാട്ടത്തിൽ സഞ്ജുവിനെ ഒരിക്കൽ കൂടി മടക്കി ഹസരഗ കളി പിടിച്ചുയെന്ന് തോന്നിപ്പിച്ചു എങ്കിലും ബറ്റ്ലറിന്റെയും ഹെറ്റ്മയറിന്റെ കൂറ്റൻ അടികൾ രാജസ്ഥാൻ സ്കോർ 169 ലെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തകർപ്പൻ തുടക്കം ലഭിച്ചുവെങ്കിലും ഫാഫിനെ പുറത്താക്കി ചാഹൽ ബ്രേക്ക്‌ ത്രൂ നൽകി. അനൂജ് റാവത്തും സഞ്ജു സാംസണിന്റെ കിടിലൻ ത്രോയിൽ കോഹ്ലിയും പുറത്തായത്തോടെ ബാംഗ്ലൂർ സമ്മർദ്ദത്തിലായി.

റുദർഫോർഡ് ഔട്ട് ആയതോടെ ക്രീസിലേക്ക് എത്തിയ കാർത്തിക്കും ശഹബാസും ആഞ്ഞടിച്ചതോടെ ബാംഗ്ലൂർ വിജയം സ്വന്തമാക്കി.

വാസ്ക്വസിനെ നിലനിർത്തുന്നതിനെക്കാൾ ബ്ലാസ്റ്റേഴ്സിന് പ്രധാനം ആ ഇന്ത്യൻ താരത്തിനെ നിലനിർത്തുന്നത്…

ഈജിപ്തിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം കുതിക്കുന്നു, അഭിമാന നിമിഷം…