in , ,

CryCry AngryAngry LOVELOVE OMGOMG LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത..

ലീഗ് ചാമ്പ്യൻമാരായി വന്ന ജംഷഡ്പൂർ എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് എത്തുന്നത്. ഇരു ടീമുകളും ഇതിന് മുൻപേ ഐ എസ് ൽ ചാമ്പ്യൻമാർ ആയിട്ടില്ല. അത് കൊണ്ട് ഈ സീസണിൽ പുതിയ ഒരു ജേതാവിനാണ് ഐ എസ് ൽ കാത്തിരിക്കുന്നത്. ഫൈനൽ ഞായറാഴ്ചയാണ് നിശ്ചയച്ചിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് കുതിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് നിരാശ വാർത്ത.ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ മഞ്ഞ ജേഴ്സി ധരിക്കാൻ കഴിയില്ല എന്നാ വാർത്തയാണ് ആരാധകരുടെ നിരാശക്ക് കാരണം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിയമ പ്രകാരം ഫൈനലിൽ എത്തുന്ന രണ്ട് ടീമുകളിൽ ഏതു ടീമാണോ കൂടുതൽ പോയിന്റ് ഗ്രൂപ്പ്‌ സ്റ്റേജുകളിൽ നേടിയത് അവർക്കാണ് ഹോം ജേഴ്സി ധരിക്കാനുള്ള അവകാശം. ഹൈദരാബാദാണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിൻറെ എതിരാളികൾ.

ഹൈദരാബാദ് എഫ് സി യുടെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഹോം ജേഴ്സി മഞ്ഞ ആയതിനാൽ ഹൈദരാബാദ് എഫ് സി ക്കായിരിക്കും മഞ്ഞ ജേഴ്സി ധരിക്കാനുള്ള അവകാശം. ഹൈദരാബാദ് ലീഗിൽ രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് നാലാമതുമാണ് ഫിനിഷ് ചെയ്തത്.

എ ടി കെ മോഹൻ ബഗാനെ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ചാണ് ഹൈദരാബാദ് ഫൈനലിലേക്ക് എത്തുന്നത്.

ലീഗ് ചാമ്പ്യൻമാരായി വന്ന ജംഷഡ്പൂർ എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് എത്തുന്നത്. ഇരു ടീമുകളും ഇതിന് മുൻപേ ഐ എസ് ൽ ചാമ്പ്യൻമാർ ആയിട്ടില്ല. അത് കൊണ്ട് ഈ സീസണിൽ പുതിയ ഒരു ജേതാവിനാണ് ഐ എസ് ൽ കാത്തിരിക്കുന്നത്. ഫൈനൽ ഞായറാഴ്ചയാണ് നിശ്ചയച്ചിരിക്കുന്നത്.

റൊണാൾഡോയും മെസ്സിയും മാത്രം ആണോ പഴികേൾക്കേണ്ടത്

കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് മുൻ സൂപ്പർ താരം രംഗത്ത്…