in , ,

LOVELOVE LOLLOL

സഹൽ ഒറ്റയ്ക്ക് മത്സരം തിരിക്കാൻ കഴിവുള്ളവൻ എന്ന് ഇവാൻ..

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഒറ്റക്ക് മത്സരം തിരിക്കാൻ കഴിവുള്ളവനെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്. സഹലിന്റെ ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിലെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം

sahal abdul samad

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഒറ്റക്ക് മത്സരം തിരിക്കാൻ കഴിവുള്ളവനെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്. സഹലിന്റെ ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിലെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

sahal abdul samad

ഓരോ മത്സരം ശേഷവും കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തു വിടുന്ന കോച്ച് കോർണർ എന്നാ പരുപാടിയിലാണ് ഇവാൻ സഹലിനെ പറ്റി മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സഹൽ ഒറ്റക്ക് കളി തിരിക്കാൻ കഴിവുള്ളവനാണ്. അദ്ദേഹം പിച്ച് ന്റെ ഏതു ഭാഗത്തും മനോഹരമായി കളി മെനയാൻ കഴിവുള്ളവനാണ്. അവൻ ഒറ്റക്ക് മത്സരങ്ങൾ ജയിപ്പിക്കും.

അവൻ ഗോളുകൾ നേടുന്നു. അവന്റെ ഗോളുകളിൽ ടീം ഉത്തേജിക്കപ്പെടുന്നു. ഇന്നലത്തെ മത്സരത്തിൽ നിങ്ങൾ കണ്ടതും അത് തന്നെയാണെന്ന് ഇവാൻ കൂട്ടിച്ചേർത്തു.

ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ സഹൽ നേടിയിട്ടുണ്ട്.നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഞായറാഴ്ച എഫ് സി ഗോവാക്കെതിരെയാണ്.

റൊണാൾഡോയും മെസ്സിയും നേർക്കുനേർ..

റയൽ മാഡ്രിഡിനെതിരെ ആഞ്ഞടിച്ചു മുൻ റയൽ താരം..