in , ,

സഹലിന്റെ ആദ്യ ഇലവനിലെ സ്ഥാനം പോവുന്നു സഹതാരം പറയുന്നു….

എന്നാൽ ടീമിലെ ഒരു പ്രധാന താരമാണ് സഹൽ മികച്ച അസാമാന്യ പ്രതിഭയാണ് സഹൽ അത് നമ്മൾ പലപ്പോഴും കണ്ടതുമാണ്.സഹൽ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധമാണ് മിറാണ്ട പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ബ്രൈസ് മിറാണ്ട അവസാന രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഹൽ ബെഞ്ചിലും ആയിരുന്നു. എന്നാൽ താൻ സഹലിനെക്കാൾ മുന്നിലാണ് എന്ന് കരുതുന്നില്ല എന്ന് ബ്രൈസ് മിറാണ്ട ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ടീം തിരഞ്ഞെടുപ്പിൽ സഹലിനെക്കാൾ മുന്നിലാണോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ബ്രൈസ്.

സഹൽ താൻ ഏറെ ബഹുമാനിക്കുന്ന താരമാണ് എന്ന് മിറണ്ട പറഞ്ഞു. രാജ്യത്തെ മികച്ച താരങ്ങളിൽ ഒരാളാണ് സഹൽ. അദ്ദേഹവുമായി സ്ഥാനത്തുനായി പോരാടാൻ കഴിയുന്നു എന്നത് തന്നെ ഒരു പ്രിവിലേജ് ആയി താൻ കണക്കാക്കുന്നു എന്ന് മിറാണ്ട പറഞ്ഞു. തനിക്ക് അവസരം കിട്ടിയാൽ താൻ തന്റെ മികച്ചത് ടീമിന് നൽകും എന്നും മിറാണ്ട പറഞ്ഞു.

എന്നാൽ ടീമിലെ ഒരു പ്രധാന താരമാണ് സഹൽ മികച്ച അസാമാന്യ പ്രതിഭയാണ് സഹൽ അത് നമ്മൾ പലപ്പോഴും കണ്ടതുമാണ്.സഹൽ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധമാണ് മിറാണ്ട പറഞ്ഞു.

നിലവിൽ ഈ സീസണിൽ മികച്ച ഒരു കളി സഹലിന് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല അത് കൊണ്ട് തന്നെയാണ് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോവുന്നതും ഇത് ആദ്യമാണ് ബ്ലാസ്റ്റേഴ്സിൽ സഹൽ ഇത്രയും മത്സരങ്ങളിൽ പകരക്കാരുടെ നിരയിലാവുന്നത്.

പനി ബ്ലാസ്‌റ്റേഴ്‌സിനെ വലക്കുന്നു.ജിയാനൂവിനും പനി…

സഹലിനോട് മത്സരിക്കുന്നത് അഭിമാനമാണെന്ന് ബ്ലാസ്റ്റേഴ്‌സ് താരം.