in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ടീം ബസ്സിൽ കയറവെ കൈ കൂപ്പി ജിങ്കൻ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ മുട്ട്മടക്കി സന്ദേശ് ജിങ്കൻ

സന്ദേശ് ജിങ്കൻ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരെ നടത്തിയ പ്രസ്താവനക്ക് ചുട്ടൻ മറുപടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയത്. കഴിഞ്ഞ മത്സരത്തിലൊടുനീളം ജിങ്കൻ്റെ കാലിൽ പന്തുകൾ എത്തുമ്പോൾ ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധങ്ങൾ ഉണ്ടായി. ആരാധകരുടെ പ്രതിഷേധം കനത്തതോടുകൂടി ജിങ്കാൻ്റെ കളിയെയും അത് ബാധിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3 – 2 എന്ന സ്കോർലൈനിലാണ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മാർക്കോ ലെസ്‌കോവിച്ച്, ദിമിത്രി ഡയമന്തകോസ്‌, അപ്പോസ്തലാസ്‌ ജിയാനു എന്നിവരാണ് ഗോൾ നേടിയത്.

മത്സരത്തിൽ മികച്ച രീതിയിൽ കളിക്കാനും മികച്ച ആധിപത്യം സ്ഥാപിക്കാനും കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചിരുന്നു. ഇതോടു കൂടി പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാത് ബംഗളൂരു എഫ്സിയുടെ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവുമായ സന്ദേശ് ജിങ്കനാണ്.

സന്ദേശ് ജിങ്കൻ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരെ നടത്തിയ പ്രസ്താവനക്ക് ചുട്ടൻ മറുപടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയത്. കഴിഞ്ഞ മത്സരത്തിലൊടുനീളം ജിങ്കൻ്റെ കാലിൽ പന്തുകൾ എത്തുമ്പോൾ ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധങ്ങൾ ഉണ്ടായി. ആരാധകരുടെ പ്രതിഷേധം കനത്തതോടുകൂടി ജിങ്കാൻ്റെ കളിയെയും അത് ബാധിച്ചു.

ഒടുവിൽ മത്സരം കഴിഞ്ഞ് സന്ദേശ് ജിങ്കൻ ടീം ബസ്സിൽ കയറി പോകുമ്പോൾ ആരാധകരോട് കൈകൂപ്പി കൊണ്ടാണ് പോയത്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കി എന്നാണ് ആരാധകർ ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇന്നലെ ടീം ബസ്സിൽ കയറുമ്പോഴും ജിങ്കനെതിരെ വലിയ പ്രതിഷേധം ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം കനത്തതോടെയാണ് ഒടുവിൽ ടീം ബസ്സ് കയറി പോകുമ്പോൾ ജിങ്കൻ കൈകൂപ്പി മടങ്ങിയത്.

മത്സരത്തിലൊടുനീളം ജിങ്കൻറെ കാലിൽ പന്ത് കിട്ടിയപ്പോൾ ആരാധകർ കൂവി വിളിച്ചത് ജിങ്കന്റെ ആതമവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തിൻറെ ശരീര ഭാഷയിൽ നിന്ന് തന്നെ വ്യക്തമായതാണ്.

ബ്ലാസ്റ്റേഴ്സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയെ കുറിച്ച് കോച്ച് പറയുന്നു..

ഫിഫ പോലും വിറച്ച് പോയി ;പ്രവചനത്തിൽ പുലിയാണ് ഇന്ത്യൻ ഫുട്‍ബോൾ കോച്ച്