in ,

LOVELOVE

സഞ്ജുവിന് മറ്റൊരു രാജസ്ഥാൻ റെക്കോർഡ് കൂടി സ്വന്തം..

16 ആം ഓവറിന്റെ ഒന്നാമത്തെ പന്തിൽ ലോങ് ഓഫിൽ ബുവനേഷറിന്റെ പന്തിൽ അബ്ദുൽ സമദ് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.സഞ്ജു പുറത്തായെങ്കിലും ഹെറ്റ്മൈറും പരാഗും ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 200 കടന്നു. 20 ഓവറിൽ രാജസ്ഥാൻ 6 വിക്കട്ട് നഷ്ടത്തിൽ 210 റൺസ് നേടി.

സഞ്ജു സാംസന്റെ വെടികെട്ട് ഇന്നിങ്സിൽ പിറന്നു വീണത് രാജസ്ഥാന്റെ സർവകാല റെക്കോർഡ്. രാജസ്ഥാൻ റോയൽസിന് വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം.

വാഷിങ്ടൺ സുന്ദർ എറിഞ്ഞ 15 മത്തെ ഓവറിന്റെ നാലാമത്തെ പന്തിലാണ് സഞ്ജു ഈ നേട്ടം സ്വന്തംമാക്കിയത്.105 സിക്സ് നേടിയ ഷെയിൻ വാട്സണിന്റെ റെക്കോർഡാണ് പഴകഥയായത്.സഞ്ജുവിന്റെ 110 മത്തെ സിക്സ് ആയിരുന്നു ഇത്.രാജസ്ഥാൻ വേണ്ടി 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി.

നിലവിൽ സഞ്ജുവിന് ഭീഷണിയായി ഒരു രാജസ്ഥാൻ താരവുമില്ല.67 സിക്സ് നേടിയ ബറ്റ്ലറാണ് ഈ ലിസ്റ്റിൽ മൂന്നാമത്.27 പന്തിൽ 55 റൺസാണ് സഞ്ജു നേടിയത്.

16 ആം ഓവറിന്റെ ഒന്നാമത്തെ പന്തിൽ ലോങ് ഓഫിൽ ബുവനേഷറിന്റെ പന്തിൽ അബ്ദുൽ സമദ് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.സഞ്ജു പുറത്തായെങ്കിലും ഹെറ്റ്മൈറും പരാഗും ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 200 കടന്നു. 20 ഓവറിൽ രാജസ്ഥാൻ 6 വിക്കട്ട് നഷ്ടത്തിൽ 210 റൺസ് നേടി.

നൂറാം മത്സരത്തിനായി സഞ്ജു..

സഞ്ജുവും പുള്ളേരും ഹൈദരാബാദിനേ തകർത്തു കൊണ്ട് ഐ പി ലിലേക്ക് വരവറയിച്ചു