സഞ്ജുവിന്റെ രാജസ്ഥാൻ ഗംഭീര വിജയം. സൺ രൈസേഴ്സ് ഹൈദരാബാദിനേ തകർത്തത് 61 റൺസിന്.
ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുമ്പോൾ ഒരിക്കൽ പോലും കരുതി കാണില്ല വരാൻ പോകുന്നത് കൊടുകാറ്റാണെന്ന്.നോ ബോൾ എറിയാൻ ഹൈദരാബാദ് ബൗളേർമാർ മത്സരിച്ചപ്പോൾ രാജസ്ഥാൻ ബാറ്റസ്മാന്മാർക്ക് കാര്യങ്ങൾ എളുപ്പമായി.
വന്നവർ എല്ലാം തകർത്തു അടിച്ചപ്പോൾ രാജസ്ഥാൻ സ്കോർ അതിവേഗം കുതിച്ചു. സഞ്ജു ഫിഫ്റ്റി നേടി.ബറ്റ്ലറും പടിക്കലും ഹെറ്റമൈരും പരാഗും ആഞ്ഞടിച്ചപ്പോൾ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്.
211 റൺസ് വിജയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഹൈദരാബാദിന് തുടക്കം പിഴച്ചു. വില്യംസനെയും ത്രിപതിയും ഡഗ് ഔട്ടിലേക്ക് മടക്കി പ്രസിദ് കൃഷ്ണ ഹൈദരാബാദിനേ ഞെട്ടിച്ചു.തുടക്കത്തിലെ പതർച്ചയിൽ നിന്ന് ഒരിക്കൽ പോലും ഹൈദരാബാദിന് കരകയറാൻ സാധിച്ചില്ല. മധ്യ ഓവറുകളിൽ ചാഹൽ തന്റെ ലെഗ് സ്പിൻ കൊണ്ട് ഹൈദരാബാദ് ബാറ്റസ്മാന്മാരെ വട്ടം കറക്കിയപോൾ രാജസ്ഥാൻ 61 റൺസ് വിജയം.