in ,

LOVELOVE

നൂറാം മത്സരത്തിനായി സഞ്ജു..

ഇന്ന് സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം. രാജസ്ഥാൻ ഹൈദരാബാദ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരവും സഞ്ജു തന്നെയാണ്. 512 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടാൻ ഒരുങ്ങുമ്പോൾ സഞ്ജു സാംസണെ കാത്തിരിക്കുന്നത് ചരിത്രം നേട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ വേണ്ടി 100 മത്സരം പൂർത്തിയാക്കുന്ന രണ്ടാമത്തെ താരാമെന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. സഞ്ജുവിന് മുമ്പേ രഹാനെ മാത്രമെ രാജസ്ഥാൻ വേണ്ടി 100 ഐ പി ൽ മത്സരം പൂർത്തിയാക്കിട്ടുള്ളു .

ഈ 100 മത്സരത്തിന് ഇടയിൽ സഞ്ജു സാംസൺ രാജസ്ഥാൻ വേണ്ടി സ്വന്തമാക്കിയ ഒട്ടേറെ നേട്ടങ്ങളുണ്ട്. അതിൽ ചിലത് നമുക്ക് പരിശോധിക്കാം.

ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം – 2583 റൺസ്, ഈ ലിസ്റ്റിൽ ഒന്നാമത് രഹാനെയാണ്. താരം നേടിയത് 3083 റൺസ്

രാജസ്ഥാൻ വേണ്ടി ഒരു ഐ പി ൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ എതിരെ നേടിയ 119 റൺസാണ് ഈ നേട്ടത്തിന് ആധാരം. ക്യാപ്റ്റൻ ആയ ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോർഡ് കൂടി അദ്ദേഹം ഇന്നിങ്സിൽ സ്വന്തമാക്കി.

ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ രണ്ടാമത്തെ താരം,ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ ഫീൽഡർ, ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സൽസ് നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ അങ്ങനെ നീളുന്ന സഞ്ജുവിന്റെ നേട്ടം.

ഇന്ന് സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം. രാജസ്ഥാൻ ഹൈദരാബാദ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരവും സഞ്ജു തന്നെയാണ്. 512 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

വാസ്ക്‌സ് എവിടേക്ക്??

സഞ്ജുവിന് മറ്റൊരു രാജസ്ഥാൻ റെക്കോർഡ് കൂടി സ്വന്തം..