in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ നിരവധി ടാലന്റുകൾ ഇന്ത്യയിലുള്ളതിനാൽ വലിയ മത്സരമാണ് ഈ പൊസിഷനിലേക്ക് നടക്കുന്നത്. ഇപ്പോഴിതാ വിക്കറ്റ് കീപ്പർമാരുടെ പോരാട്ടത്തിൽ സഞ്ജുവിനും രാഹുലിനും വെല്ലുവിളി ഉയർത്തി പുതിയ താരം കൂടിയെത്തുകയാണ്.

നിലവിൽ ഇന്ത്യ വിക്കറ്റ് കീപ്പർമാരാൽ സമ്പന്നരാണ്. അതിനാൽ സഞ്ജുവടക്കമുള്ള താരങ്ങൾക്ക് പലപ്പോഴായും പുറത്തിരിക്കേണ്ടി വരുന്നുണ്ട്. ടി20യിൽ പന്ത്, സഞ്ജു, ഇഷാൻ എന്നിവരാണ് ബിസിസിഐയുടെ ചോയിസുകൾ. ഏകദിനത്തിൽ പന്തും രാഹുലുമാണ് ചോയിസുകൾ. ടെസ്റ്റിലാവട്ടെ, പന്ത്, ദ്രുവ് ജൂറേൽ എന്നിവരും ബിസിസിഐയുടെ ലിസ്റ്റിലുള്ള താരങ്ങളാണ്.

ALSO READ: സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല

വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ നിരവധി ടാലന്റുകൾ ഇന്ത്യയിലുള്ളതിനാൽ വലിയ മത്സരമാണ് ഈ പൊസിഷനിലേക്ക് നടക്കുന്നത്. ഇപ്പോഴിതാ വിക്കറ്റ് കീപ്പർമാരുടെ പോരാട്ടത്തിൽ സഞ്ജുവിനും രാഹുലിനും വെല്ലുവിളി ഉയർത്തി പുതിയ താരം കൂടിയെത്തുകയാണ്.

ALSO READ: ഗിൽ, ജയ്‌സ്വാൾ, സഞ്ജു;, പിന്നെ അഭിഷേകും; സീനിയേഴ്സ് കളമൊഴിയും; ഇന്ത്യൻ ടീമിൽ തലമുറ മാറ്റത്തിന് തുടക്കമാവുന്നു

താരം പുതുമുഖമല്ലെങ്കിലും വിക്കറ്റ് കീപ്പർ പോരാട്ടത്തിൽ താരം പുതുമുഖക്കാരനാണ്. പറഞ്ഞ് വരുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്വാഡിനെ കുറിച്ചാണ്. മഹാരാഷ്ട്ര പ്രീമിയര്‍ ലീഗിൽ കീപ്പർ ഗ്ലൗസ് അണിഞ്ഞ് മികച്ച പ്രകടനം നടത്തുകയാണിപ്പോൾ ഗെയ്ക്വാദ്.

ALSO READ; നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

പുനേരി ബാപ്പയും ചത്രപതി സംബാജി കിങ്‌സ് ടീമുകള്‍ തമ്മിലുള്ള മത്സരത്തിലാണ് പുനേരി ബാപ്പ നായകനായ റുതുരാജ് വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിലേ ഗെയ്ക്വാഡാണ് വിക്കറ്റിന് പിന്നിലുണ്ടായത്. വൈഡ് പന്ത് തകര്‍പ്പന്‍ ഡൈവിലൂടെ റുതുരാജ് സേവ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗെയ്ക്വാദ് ആദ്യമായല്ല വിക്കറ്റ് കീപ്പർ ഗ്ലൗ അണിയുന്നത്. 2022ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിനെ സ്റ്റംപ് ചെയ്ത് റുതുരാജ് പുറത്താക്കിയിട്ടുണ്ട്.

ALSO READ: പരിശീലകനാകാൻ 3 ഉപാധികള്‍ മുന്നോട്ടുവെച്ച് ഗംഭീര്‍; സമ്മതിച്ച് ബിസിസിഐ

ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തുന്ന താരം വിക്കറ്റ് കീപ്പിങ്ങിലും മികവ് തെളിയിക്കുമ്പോൾ ബിസിസിഐയ്ക്ക് താരത്തെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. താരമിപ്പോൾ മിഡ്ഓർഡറിലും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്.കൂടാതെ ബിസിസിഐ നായക സ്ഥാനം വരെ ഗെയ്ക്‌വാദിന് നൽകിയ സാഹച്ചര്യത്തിൽ ബിസിസിഐയുടെ പ്രിയതാരമെന്ന ലിസ്റ്റിൽ ഋതുവുണ്ട്. അതിനാൽ താരത്തിന്റെ ഈ നീക്കം സഞ്ജുവിനും രാഹുലിനുമൊക്കെ വലിയ വെല്ലുവിളിയാണ്.

മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

ലാറ ശർമ്മയെ സ്വന്തമാക്കി എഫ്സി ഗോവ; പക്ഷെ താരത്തിന് കളിക്കാൻ പറ്റുമോയെന്ന് സംശയം…