in , ,

LOVELOVE

സ്ഥിര സാനിധ്യമാവില്ല, എങ്കിലും സഞ്ജു ഇന്ത്യൻ ടീമിനെ നയിക്കും; പക്ഷെ കാര്യങ്ങൾ ഇങ്ങനെയാവണം…

സഞ്ജു ഇന്ത്യൻ ടീമിന്റെ ഉപനായകനാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാൽ അതിന് കേവലം ചെറിയ ശതമാനം മാത്രമാണ് സാധ്യത. നിലവിൽ ഇന്ത്യയുടെ ടി20 നായകൻ ഹർദിക് പാണ്ട്യയയാണ്. ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം പാണ്ട്യ ഏകദിന ടീമിന്റെയും നായകനാവും. ഇന്ത്യൻ വൈറ്റ് ബോൾ ടീമിന്റെ നായകനായി പാണ്ട്യ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാണ്ട്യ നായകനായാൽ ആരായിരിക്കും ഇന്ത്യയുടെ വൈറ്റ് ബോൾ ഉപനായകൻ? പലരും സഞ്ജുവിന്റെ പേര് ഉയർത്തുന്നെങ്കിലും ഇപ്പോഴും ടീമിൽ സ്ഥിര സാന്നിധ്യമാവാത്ത സഞ്ജു ഇന്ത്യൻ ടീമിന്റെ ഉപനായകനാവാനുള്ള സാധ്യത വളരെ കുറവാണ്. ഋഷഭ് പന്ത് തിരിച്ചെത്തി അദ്ദേഹം മികച്ച പ്രകടനം തുടരുകയാണ് എങ്കിൽ പന്ത് തന്നെയായിരിക്കും ഇന്ത്യയുടെ ഉപനായകൻ.

പാണ്ട്യ നായകനും പന്ത് ഉപനായകനുമാവുമ്പോൾ സഞ്ജുവിന്റെ നായക സ്ഥാനം പൂർണമായും അവസാനിക്കുന്നില്ല. ഭാവിയിൽ സീനിയർ താരങ്ങൾക്ക് (പാണ്ട്യയ്ക്കും പന്തിനും) വിശ്രമം അനുവദിക്കുന്ന പരമ്പരകളിൽ സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തെക്കെത്താം. സമീപ കാലത്ത് ഇന്ത്യ ശിഖർ ധവാനെ നായകനാക്കിയത് പോലെ.

പക്ഷെ അവിടെയും സഞ്ജുവിനെ നായകനാക്കണമെങ്കിൽ ചില കടമ്പകൾ സഞ്ജു മറികടക്കേണ്ടതുണ്ട്. ഐപിഎല്ലിൽ രാജസ്ഥാനെ റോയൽസിനെ നയിച്ച് മികച്ച രീതിയിൽ കൊണ്ട് പോയാൽ സീനിയർ താരങ്ങൾക്ക് വിശ്രമം നല്കുമ്പോഴെങ്കിലും സഞ്ജുവിന് നായക സ്ഥാനം ലഭിക്കും.

സഞ്ജുവിന് സീനിയർ ടീമിലേക്ക് പരിഗണിക്കാൻ കാരണം അദ്ദേഹത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഉയരുന്ന മുറവിളിയാണെന്നും ചേതൻ ശർമയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. സോഷ്യൽ മീഡിയയയിലെ മുറവിളി കൊണ്ടെങ്കിലും സഞ്ജുവിനെ പാണ്ട്യയ്ക്കും പന്തിനും ശേഷം ഇന്ത്യയുടെ മൂന്നാം നായകനായി ഭാവിയിൽ കണ്ടേക്കാം. അതിന് സഞ്ജു തെളിയിക്കേണ്ടത് തന്റെ ഐപിഎല്ലിൽ അടക്കമുള്ള ടൂർണമെന്റുകളിൽ മികച്ച ക്യാപ്റ്റൻസി കാഴ്ച്ച വെയ്ക്കുക എന്നത് തന്നെയാണ്.

ഐ എസ് എൽ സെപ്റ്റംബറിൽ അതിന് മുമ്പ് ഡ്യൂറൻഡ് കപ്പ്

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത ഇവാൻ മടങ്ങി വരുന്നു;?