ഐ എസ് എലിന്റെ പുതിയ സീസൺ സെപ്റ്റംബറിൽ തുടക്കമാവും എന്ന് ഉറപ്പായി.അതിന് മുമ്പ് തന്നെ ഡ്യൂറൻഡ് കപ്പ് നടത്താൻ ആൾഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ നീക്കം.
പക്ഷെ അടുത്ത ഐ എസ് എൽ സീസണിന് ഇടയിൽ ജനുവരി ഫെബ്രുവരി മാസത്തിൽ എ എഫ് സി ഏഷ്യൻ കപ്പ് വരുന്നുണ്ട് അതിന്റെ ഇടയിൽ ഒരു വലിയ ഇടവേളയാണ് ഐ എസ് എലിൽ വരുന്നത്.
ഓഗസ്റ്റ് മൂന്ന് മുതൽ ഡ്യൂറൻഡ് കപ്പ് നടത്താൻ തീരുമാനം ആയിട്ടുണ്ട് എന്നാണ് വിവരം.അത് കഴിഞ്ഞാൽ ഉടൻ ടീമുകളുടെ പ്രീ സീസൺ മത്സരങ്ങൾ കളിക്കും.
പിന്നെ അത് കഴിഞ്ഞാൽ ഐ എസ് എൽ സെപ്റ്റംബർ ആദ്യത്തിൽ തന്നെ തുടങ്ങും എന്നും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.