സാക്ഷാൽ അർജന്റീനയുടെ ഇതിഹാസ ഗോളി എമിലിയാനോ മാർട്ടിനെസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയുമാണ് മാർട്ടിനെസ്.
ജൂലൈ മാസത്തിലാണ് താരത്തിന്റെ ഇന്ത്യ സന്ദർശനം ജൂലൈ ആദ്യ വാരത്തിൽ തന്നെ താരം ഇന്ത്യയിൽ എത്തും.കൂടാതെ അർജന്റീനക്ക് ഇന്ത്യ കഴിഞ്ഞാൽ കൂടുതൽ ആരാധകരുള്ള ബംഗ്ലദേശും താരം സന്ദർശിക്കും.
ഇന്ത്യയിലും ബംഗ്ലാദേശിലും രണ്ട് ദിവസം താരം ഉണ്ടാകും.ഇന്ത്യയിൽ കൊൽക്കത്തയിലാണ് താരം സന്ദർശനം നടത്തുക.കൂടാതെ അവിടെ പല പരിപാടികളിലും താരം പങ്കടുക്കും.
അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പ്രധാന പങ്കുവഹിച്ച വ്യക്തിയുമാണ് എമി.ലോകകപ്പിലെ മികച്ച ഗോൾ കീപ്പറും ഈ അര്ജന്റീനക്കാരനാണ്.