in , , ,

നോർത്ത് ഈസ്റ്റിൽ കൂട്ട ഒഴിപ്പിക്കൽ; വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് അത്രയധികം രസകരമല്ലായിരുന്നു. 2021-22 സീസൺ പത്താം സ്ഥാനത്തും കഴിഞ്ഞ സീസൺ അവസാന സ്ഥാനകാരുമായാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഫിനിഷ് ചെയ്തത്. ഇപ്പോഴിത അടുത്ത സീസൺ മുന്നോടിയായി നോർത്ത് ഈസ്റ്റിൽ വമ്പൻ കൂട്ട ഒഴിപ്പിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസൺ കളിച്ച 13 താരങ്ങളെയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പുറത്താക്കിയത്. ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ, ഡിഫൻഡർമാരായ പ്രൊവത് ലക്ര, ഗുർജീന്ദർ സിംഗ്, മഷൂർ ഷെരീഫ്, ഖോൽമുറോഡോവ് അലിഷർ, ആരോൺ ഇവാൻസ്, അലക്സ് സജി, സെഹ്‌നാജ് സിംഗ്, ദൻമാവിയ, ഇമ്രാൻ ഖാൻ, ജോസെബ ബെയ്‌റ്റിയ ഫോർവേഡുകളായ കുലെ എംബോംബോ, വിൽമർ ജോർദാൻ ഗിൽ എന്നിവരൊക്കെയാണ് നോർത്ത് ഈസ്റ്റ്‌ പുറത്താക്കിയിരിക്കുന്നത്.

https://twitter.com/KhelNow/status/1673381350202839040?t=ievvUVKxcaBE1nYRSalW6w&s=19

ഇതിൽ മഷൂർ ഷെരീഫും അലക്സ്‌ സജിയും മലയാളികളാണ്. അലക്സ്‌ സജി ഹൈദരാബാദിൽ നിന്നും ലോൺ അടിസ്ഥാനത്തിലായിരുന്നു നോർത്ത് ഈസ്റ്റിൽ കളിച്ചത്. അതുകൊണ്ട് തന്നെ താരം തിരിച്ച് ഹൈദരാബാദ് എഫ്സിയിലേക്ക് മടങ്ങും.കഴിഞ്ഞ മൂന്നു സീസണിലും മഷൂർ ഷെരീഫ്, ഗുർജീന്ദർ സിംഗ്, ഇമ്രാൻ ഖാൻ എന്നീ മൂവരും കൂടിയായിരുന്നു നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരയെ നയച്ചത്.ഇനി അത് ഇല്ല.

അതോടൊപ്പം കൊളംബിയൻ താരം വിൽമർ ജോർദാൻ ഗിൽ നോർത്ത് ഈസ്റ്റ്‌ വിട്ടത്തിൽ ആരാധകർക്ക് വളരെയധികം സങ്കടമുണ്ട്. നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ റെക്കോർഡ് ടോപ് സ്കോറർ കൂടിയാണ് ജോർദാൻ. എന്തിരുന്നാലും പോയവർക്ക് പകരം മികച്ച താരങ്ങളെ സ്‌ക്വാഡിൽ കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

“ബ്ലാസ്റ്റേഴ്‌സ് ചേർന്നതിൽ സന്തോഷമുണ്ട്”; ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനു ശേഷം ആദ്യ പ്രതികരണവുമായി പുതിയ താരം….

അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിൽ