ഒരു പ്രതിരോധ പിഴവിൽ നിന്നും കർണാടക മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തുമ്പോൾ പയ്യനാട് തടിച്ചു കൂടിയ കാണികൾ പക്ഷെ നിശ്ശബ്ദരായില്ല. കാരണം കേരള ടീമിനെ അവർക്കു വിശ്വാസമായിരുന്നു. കര ഘോഷങ്ങൾ മുഴക്കി അവർ തങ്ങളുടെ ടീമിനെ Cheer up ചെയ്ത് കൊണ്ടേ ഇരുന്നു. കേരളം വരുത്തിയ ഒരു സബ്സ്റ്റിട്യൂഷൻ കളി തന്നെ മാറ്റിമറിക്കുന്ന കാഴ്ചയാണ് പിന്നിയിട് അങ്ങോട്ട് കാണാനായത്. കർണാടക ഗോളിയെ മറികടന്നു ആദ്യ ഗോൾ കേരളം മടക്കുമ്പോൾ സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. തുടർന്ന് 15മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോൾ കൂടി തന്റെ പേരിൽ കുറിച്ച് ജെസിൻ കേരളത്തിന്റെ സന്തോഷ് ട്രോഫി ഫൈനൽ പ്രതീക്ഷകളുടെ ചിറകുകൾക്കു ഊർജം പകരുകയായിരുന്നു.
ഹാഫ് ടൈമിന് മുന്നേ ഒരു ഗോൾ കൂടി മടക്കി ഗോൾ നേട്ടം നാലാക്കി വ്യക്തമായ ആധിപത്യത്തോടെ ആണ് കേരളം ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഒരു superb ഷോട്ടിലൂടെ കേരളം ഗോളിയെ കാഴ്ചക്കാരനാക്കി ഒരു ഗോൾ മടക്കി കർണാടകം മത്സരത്തിൽ തിരിച്ചു വരാൻ ശ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ ജെസിൻ അടുത്ത ഗോളിലൂടെ വീണ്ടും ലീഡ് ഉയർത്തി ഒരു തരത്തിലും കർണാടകയേ ശ്വാസം വിടാൻ സമ്മതിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് കുറിച്ച ജെസിൻ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളോടെ അഞ്ചു ഗോളുമായി ടൂർണമെന്റ് ടോപ് സ്കോറെർ ആയി. ഇതിനിടയിൽ കർണാടകം നേടിയ മൂന്നാം ഗോൾ എടുത്തു പറയേണ്ടതാണ്.