എന്തുകൊണ്ടാണ് ലയണൽ മെസ്സിയെ ലോക ഫുട്ബോളിലെ മിശിഹാ എന്ന് വിളിക്കുന്നത് എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം ആണ് ഇന്ന് നാം ദർശിച്ചത്. പിന്നിൽ നിന്ന് മുന്നിലേക്ക് കുതിച്ചു വന്ന വിജയിക്കുവാൻ ടീമിനായി വേണ്ടതെല്ലാം അയാൾ ചെയ്തിരുന്നു. ഇന്ന് PSGയുടെ വിജയത്തിൻറെ ചാലകശക്തി ലയണൽ മെസ്സി തന്നെയായിരുന്നു.
നെയ്മറിന് പരിക്ക്, ഡി മറിയ സസ്‌പെൻഷനിൽ 2-1 ലെയ്പ്സിഗ് മുന്നിട്ട് നിൽക്കുന്നു. ലീഗിൽ ഗോൾ വേട്ട തുടങ്ങീട്ടില്ല. രണ്ട് ഗോൾ അടിച് PSGയെ ലീഡിലെത്തിക്കുന്നു. സർവ്വം മെസ്സി മയം.
ടീമിന് വിജയിക്കാനുള്ളതെല്ലാം ചെയ്തശേഷം അയാൾ അവസാനം ഒരു അന്യനെപ്പോലെ മാറിനിന്നു.
കളിയുടെ അവസാന നിമിഷം PSGക്ക് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിക്കുന്നു. ആദ്യ പെനാൽറ്റി ടേക്കർ ആയ നെയ്മറിന്റെ അഭാവത്തിൽ, എമ്പാപ്പേയോ ഡി മരിയയോ ആണ് പിന്നീട് പെനാൽറ്റി എടുക്കാറുള്ളത് മെസ്സി വരും മുമ്പ്.
ഡി മരിയ സസ്‌പെൻഷനിൽ ആണ്. മെസ്സിക്ക് ഹാട്രിക്ക് അടിക്കാൻ ചാൻസ് നിൽക്കേ,എമ്പാപ്പെ പെനാൽറ്റി എടുക്കുന്നു മിസ്സ് ചെയുന്നു. കളി തോക്കാതിരിക്കേണ്ട പണിയൊക്കെ അയാൾ ആദ്യമേ ചെയ്ത് വെച്ചിരുന്നു…..
അല്ലെങ്കിലും അയാൾ അങ്ങനെയാണ് അതുകൊണ്ടൊക്കെ തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകരുടെയും ഹൃദയത്തിൻറെ അകക്കാമ്പിൽ ലയണൽ മെസ്സി എന്ന താരത്തിന് സ്ഥാനമുള്ളത്. എങ്ങനെ ഒരു മനുഷ്യന് ഇത്രമാത്രം നിസ്വാർത്ഥൻ ആകുവാൻ കഴിയുന്നു എന്നാണ് ലയണൽ മെസ്സി ആരാധകരുടെ പോലും ഇപ്പോഴുള്ള സംശയം.