in

ഇന്ത്യയും അഫ്ഗാനും ഇന്ന് നമീബിയക്കൊപ്പം, ഇന്ത്യയുടെ സെമി സാധ്യത സജീവമാക്കൻ നമീബിയ ജയിച്ചേ തീരൂ…

അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ഇന്ത്യൻ ആരാധകര്‍ ഈ മത്സരം വീക്ഷിക്കുക. നമീബിയയുടെ മികച്ച പ്രകടനം തന്നെയാണ് അഫ്ഗാന്റെ പ്രതീക്ഷ. ഇന്ത്യക്ക് NRR നെ കുറിച്ചു എങ്ങനെ വിജയിക്കണം എന്നതിനെ കുറിച്ച വ്യക്തമായ ധാരണയോടെ അവസാന മത്സരത്തിന് ഇറങ്ങാം.

Semi spot chances in ICCT20WC

ടിട്വന്റി ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സെമി ഉറപ്പിക്കാനായത് രണ്ട് ടീമുകൾക്ക് മാത്രമാണ്. നിലവിലെ ജേതാക്കളായ വിൻഡീസ് പുറത്തായി കഴിഞ്ഞു, ഫേവറിറ്റുകളായി കണക്കാക്കപ്പെട്ട ഇന്ത്യ പുറത്താവലിന്റെ വക്കിലാണ്. ഇന്ത്യയുടെ ഭാവി തീരുമാനിക്കാൻ പോന്ന മത്സരമാണ് ഇന്ന് ഷാർജയിൽ നടക്കാൻ പോവുന്നത്.

ഇന്ന് ഷാർജയിൽ നടക്കുന്ന ന്യൂസിലാന്റ് – നമീബിയ മത്സരത്തിൽ നമീബിയ വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നതിൽ യാതൊരു ലോജിക്കും ഇല്ലാത്ത കാര്യമാണ്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അത് പ്രതീക്ഷിച്ചേ മതിയാവൂ, തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന നമീബിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു ന്യൂസിലാന്റിനെ പരാജയപ്പെടുത്തണം, അങ്ങനെ സംഭവിച്ചാല്‍ അടുത്ത മത്സരങ്ങൾ ജയിച്ച് ഇന്ത്യക്ക് ക്വാളിഫൈ ചെയ്യാം.

Semi spot chances in ICCT20WC

അത് സംഭവിച്ചില്ല എങ്കിലും സാധ്യതകൾ ഉണ്ട്, അവിടെയും അത്ഭുതങ്ങൾ തന്നെ സംഭവിക്കണം എന്ന് മാത്രം. ന്യൂസിലാന്റിന്റെ അവസാന മത്സരം അഫ്ഗാനിസ്ഥാന് എതിരെയാണ്, അവിടെ അഫ്ഗാൻ ജയിച്ചാലും ഇന്ത്യക്ക് സാധ്യതകൾ തുറക്കപ്പെടും, പക്ഷെ NRR ന്റെ കളിയിൽ അഫ്ഗാനിസ്ഥാന് നല്ല മുൻതൂക്കമുണ്ട്, ഒരുപക്ഷേ ഗ്രൂപ്പ് രണ്ടിൽ ഇന്നും സെമിയിലേക്ക് മുന്നേറുന്നത് അഫ്ഗാൻ ആയിരിക്കും!

ഇന്ന് നമീബിയ മികച്ച പ്രകടനം നടത്താൽ ആഗ്രഹിക്കുന്ന മറ്റൊരു ടീം അഫ്ഗാൻ ആണ്. ന്യൂസിലാന്റിന്റെ NRR മെച്ചപ്പെടാതെ ഇരിക്കേണ്ടത് അവരുടെയും ഒരു ആവശ്യമാണ്. അങ്ങനെ എങ്കിൽ ഇന്ന് ന്യൂസിലാന്റ് ജയിച്ചാൽ പോലും അവസാന മത്സരത്തിൽ ചെറിയൊരു ജയം കൊണ്ട് അഫ്ഗാന് സെമി യോഗ്യത നേടാം.

ഇന്ത്യയുടെ സാധ്യതകള്‍ ആണ് ഏറ്റവും പ്രയാസകരം. ഇന്ന് സ്കോട്ലന്റിനെയും അവസാന മത്സരത്തിൽ നമീബിയയേയും വലിയ മാർജിനിൽ പരാജയപ്പെടുത്തി NRR കഴിയുന്നത്ര ഉയർത്തുക എന്നതാണ് ആദ്യത്തെ ടാസ്ക്. നിലവിലെ +0.073 ൽ നിന്നും ഏറ്റവും കുറഞ്ഞത് അഫ്ഗാനിസ്ഥാന്റെ +1.481 നെ മറികടക്കാൻ സാധിക്കണം. അങ്ങനെ എങ്കിൽ ഇന്ന് ന്യൂസിലാന്റ് ജയിച്ചാലും അഫ്ഗാനോട് പരാജയപ്പെട്ടാൽ മതിയാവും.

വിദൂര സാധ്യതകൾ ആണെങ്കിൽ പോലും, ഇന്ത്യയുടെ അവസാന മത്സരം സൂപ്പർ – 12 ലെ തന്നെ അവസാന മത്സരമാണ് എന്നത് ടീമിന് ഗുണം ചെയ്യും. ന്യൂസിലാന്റിന്റ് ഒരു മത്സരം പരാജയപ്പെടുന്ന പക്ഷം ഇന്ത്യക്ക് NRR നെ കുറിച്ചു എങ്ങനെ വിജയിക്കണം എന്നതിനെ കുറിച്ച വ്യക്തമായ ധാരണയോടെ അവസാന മത്സരത്തിന് ഇറങ്ങാം.

മെസ്സിയും റൊണാൾഡോയും ആ രീതിയിൽ വളരെയധികം സംരക്ഷിക്കപ്പെടുന്നുണ്ട്: സ്റ്റീഫൻ കെന്നി

ഇന്ത്യ- അഫ്‌ഘാൻ മത്സരം ഒത്തുകളിയോ?; ഈ വീഡിയോ സൂക്ഷിച്ച് നോക്കിയാൽ കാര്യങ്ങൾ വ്യക്തമാവും; വീഡിയോ കാണാം