in

കരഞ്ഞുകൊണ്ട് പിന്മാറിയ സെറീനയ്ക്ക് ആരാധകരുടെ ആദരം

serena williams

ആധുനിക ടെന്നീസിലെ കിരീടം വക്കാത്ത റാണിയെന്ന് വിളിക്കപ്പെടുന്ന താരമാണ് സെറീന വില്യംസ്. വില്യംസ് സഹോദരിമാരിൽ ഏറ്റവും മികച്ചവൾ താനാണെന്നു തന്റെ മികവ് കൊണ്ട് പലതവണ ലോകത്തിനോട് വിളിച്ചുപറഞ്ഞവൾ ആണ് സെറീന

തൻറെ റാക്കറ്റ് കൊണ്ട് ടെന്നീസ് കോർട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ച താരമായ സെറീന വില്യംസിന്റെ പ്രസവത്തിനുശേഷം അവസാനിക്കുമെന്ന് പലരും വിധിയെഴുതിയ കരിയർ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പഴയതിനേക്കാൾ പൂർവ്വാധികം ശക്തിയിൽ

പുതിയ വിജയങ്ങളിലേക്ക് കുതിച്ചുകൊണ്ട് ലോകത്തെ മുഴുവൻ അമ്പരപ്പിച്ച, ആരാധകരാക്കി മാറ്റിയ താരം കൂടിയാണ് സെറീന വില്യംസ് എന്ന കരുത്തിന്റെ സ്ത്രീരൂപം.

എന്നാൽ ഇന്ന് വിംബിൾഡണിൽ സെറീനയ്ക്ക് മത്സരം പകുതിക്കു വെച്ച് അവസാനിപ്പിച്ച് കളിക്കളത്തിൽ നിന്നും തിരികെ കയറേണ്ടിവന്നു അലക്സ്ഡ്ര സെസനോവിച്ചിന് എതിരെ നടന്ന മത്സരത്തിൽ വേദന സഹിക്കാനാവാതെ കളിക്കളത്തിൽ നിന്നും തിരികെ കയറേണ്ട ദുരവസ്ഥ ആയിരുന്നു.

തൻറെ കരിയറിൽ ഇത് രണ്ടാം തവണയാണ് മത്സരം പാതി വച്ച് അവസാനിപ്പിച്ച് സെറീനയ്ക്ക് പിന്മാറേണ്ടി വരുന്നത്. കരഞ്ഞുകൊണ്ട് പിൻമാറിയ സെറീനയെ കരഘോഷത്തോടെ എഴുന്നേറ്റ് നിന്നാണ് ആരാധകർ ആശ്വസിപ്പിച്ചത് ആശ്വസിപ്പിക്കുകയല്ല ആദരിക്കുകയാണ് ചെയ്തത് എന്ന് പറയേണ്ടിവരും.

സൗത്ത് ഗേറ്റിന്റെ നെഞ്ചിൽ നീറിയെരിഞ്ഞ പക വെബ്ലിയിലെ പുൽത്തകിടിയിൽ ജർമനി വെന്തു വെണ്ണീറായി

സ്വീഡനെ എക്സ്ട്രാ ടൈമിൽ മുട്ട് കുത്തിച്ച ഉക്രൈൻ വീരഗാഥ