ഡോവ്ബിക് രക്ഷകനായി ഉക്രൈൻ ക്വാർട്ടറിൽ, കുലൈസേവിസ്‌കിയും ഇസാക്കും എമിൽ ഫോസ്‌ബെർഗും അണിനിരന്ന മുന്നേറ്റനിര ലിൻഡലോഫും ഡാനിലേസും അണിനിരന്ന പ്രതിരോധ നിര സ്വീഡൻ നിര ഉക്രൈൻ നിരയെക്കാളും ശക്തമായിരുന്നു.
ഇടതു വിങ്ങിലൂടെ യർമേലെങ്കോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ പന്തു, ഒരു അത്യുഗ്രൻ മിന്നൽ പവർഫുള്ള് ഷോട്ടിലൂടെ സിഞ്ചെങ്ങോ സ്വീഡിഷ് വലയിലെത്തിച്ചു ഉക്രൈനെ മുന്നിലെത്തിച്ചു. ആക്രമിച്ചു തന്നെ മുന്നേറിയ സ്വീഡൻ അലക്സാണ്ടർ ഇസാക് നൽകിയ അസ്സിസ്റ്റിൽ നിന്നും ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ എമിൽ ഫോസ്‌ബെർഗ് എന്ന സ്വീഡിഷ് കപ്പിത്താൻ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഉക്രൈൻ ഗോൾമുഖത്തെത്തിച്ചു സമനില കണ്ടെത്തി.
രണ്ടാം പകുതിയിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ടെങ്കിലും ഗോൾ കണ്ടെത്താൻ നിശ്ചിത സമയത്തു ഇരു ടീമുകളും നന്നായി കഷ്ടപ്പെട്ടു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകളും പ്രയാസപ്പെട്ടപ്പോൾ ഒരു പെനാൽറ്റി ഷൂട്ട് ഔട്ട് ആകും വിധിയെഴുതുക എന്ന് ആരാധകർ ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നാൽ ഡോവ്ബിക് എന്ന രക്ഷകൻ അവിടെ അവതരിക്കുക ആയിരുന്നു. 120ആം മിനുട്ടിൽ സിൻചെൻകോയുടെ അസ്സിസ്റ്റിൽ നിന്നും സ്വീഡിഷ് ഗോൾ വല തുളച്ചു ഡോവ്ബിക്ക് ഉക്രൈനെ ക്വാർട്ടറിലേക്ക് കൈപിടിച്ച് നടത്തി. അടുത്ത എതിരാളികൾ ഫുട്‍ബോൾ മാമാങ്കത്തിന്റെ തലതൊട്ടപ്പൻമ്മാരായ ഇംഗ്ലണ്ട്.