റോമൻ സാമ്രാജ്യത്തിലേ ഗ്ലാഡിയേറ്റർമാരുടെ ചോരയുടെ മണമുള്ള ഇറ്റാലിയൻ മണ്ണിൽ ഇന്റർ വിപ്ലവം…
വിപ്ലവങ്ങൾക്ക് അവസാനമില്ല അത് തുടരുക തന്നെ ചെയ്യും അധികാരത്തിലിരിക്കുന്നവനെ ഒരിക്കൽ അടിയാളൻ മുട്ടു കുത്തിക്കുന്ന സുന്ദര നിമിഷമാണ് വിപ്ലവത്തിന്റെ സൗന്ദര്യം, അതിന് ഫുട്‌ബോളിലും മാറ്റമില്ല…
ഇറ്റലിയിൽ യുവന്റസ് കുത്തകയാക്കി വച്ച കിരീടം പിടച്ചടക്കിക്കൊണ്ട് ഇന്റർ മിലാൻ വിപ്ലവത്തിന്റെ ശംഖൊലി മുഴക്കുന്നു…
തുടർച്ചയായി ഒമ്പത് തവണ ലീഗ് കിരീടം നേടിയ യുവന്റസിന് ഈ സീസണിൽ ലീഗ് കിരീടം നേടാനാവില്ല എന്ന് കഴിഞ്ഞ ദിവസത്തെ ഇന്റർ മിലാന്റെ വിജയത്തോടെ തീരുമാനമായിരിന്നു. ഇന്ററിന്റെ 19ആം ലീഗ് കിരീടം ആണ് ഇത്. അവസാനമായി 2009-10 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്.
സീരി എയിൽ രണ്ടാമതുള്ള അറ്റലാന്റയ്ക്ക് ഇന്ന് ജയിക്കാൻ കഴിയാതെ ഇരുന്നതോടെയാണ് ഇന്ററിന് കിരീടം ഉറപ്പായത്. ഇന്റർ മിലാന് ഇപ്പോൾ 82 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള അറ്റലാന്റയ്ക്ക് 69 പോയിന്റും. ഇനി നാലു മത്സരങ്ങൾ മാത്രം ശേഷിക്കെ എല്ലാ മത്സരങ്ങളും വിജയിച്ചാലും അറ്റലാന്റയ്ക്ക് ഇനി ഇന്ററിനൊപ്പം എത്താൻ ആവില്ല. എല്ലാ മത്സരങ്ങളും അറ്റലാന്റ ജയിച്ചാലും അവർക്ക് 81 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ.
2009-10 സീസണി ആയിരുന്നു ഇന്റർ അവസാനമായി സീരി എ കിരീടം നേടിയത്. അതിന് ശേഷം കോന്റെയുടെ കീഴിൽ യുവന്റസ് ആ കിരീടം നേടിയ ശേഷം അത് കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. കാലത്തിന്റെ കാവ്യ നീതി പോലെ കോന്റെ അടിത്തറയിട്ട യുവന്റസ് ആധിപത്യത്തിന്റെ ദന്തഗോപുരത്തിന്റെ അടിവേരു തോണ്ടാൻ കോന്റെ തന്നെ മടങ്ങിയെത്തി…
വളർത്തിയതും നീയെ കൊണ്ടുപോയ് കൊല്ലിച്ചതും നീയെ കോന്റെ….